0%

Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.4K

മാറ്റിനിർത്താം.. എന്നാലും വിദ്യാഭ്യാസമില്ലേ..?? സൗന്ദര്യമില്ലേ..?? പെരുമാറ്റമോ അതതിലും മെച്ചം.. പിന്നെ ഞാൻ നോക്കീട്ട് പണത്തിന്റെ ഒരഹങ്കാരവും കണ്ടതുമില്ല, ഡൌൺ ടു എർത്താണെന്ന് തോന്നുകേംചെയ്തു.. അപ്പോൾപ്പിന്നെ എന്തിന്റടിസ്ഥാനത്തിലാ തന്നെ വേണ്ടാന്നു പറയുക..??”””_  ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ ഇനി ഞാനാണോ അവളോടു പോക്രിത്തരം കാണിച്ചതെന്നുപോലും തോന്നിപ്പോയി..

“”…എടോ..  എന്നാലും ഞാനെന്റവസ്ഥ  തന്നോടു പറഞ്ഞതല്ലേ..??  എനിയ്ക്കിതെൻറെ വീട്ടിൽപ്പറഞ്ഞു മുടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാ ഞാനിങ്ങനൊരു ഹെൽപ്പ് ചോദിച്ചതുപോലും.. വേറെന്തേലുമൊരു വഴി എന്റെ മുന്നിലുണ്ടായിരുന്നേൽ ഉറപ്പായ്ട്ടും ഇങ്ങനെവന്നിരുന്ന് തൻറെ കാലു ഞാൻ പിടിയ്ക്കില്ലായ്രുന്നു.. എന്റെവസ്ഥ അതായിപ്പോയി..!!”””_ കയ്യിലിരുന്ന കപ്പ് ടേബിളിലേയ്ക്കുവെച്ച് കെഞ്ചുമ്പോലെ ഞാനതു പറയുമ്പോൾ മാണിക്കോത്ത് തറവാട്ടിലെ ആൺതരിയാണെന്നോ ആൽഫാഗ്രൂപ്പ്സിന്റെ ഭാവി സിഇഒ ആണെന്നോയുള്ള ചിന്തയൊന്നും എന്നെ തൊട്ടുതടവുകപോലും ചെയ്തിരുന്നില്ല.. മനസ്സുനിറയെ അവൾമാത്രമായിരുന്നു,  എന്റെ പല്ലവി.!

ഞാനാപ്പറഞ്ഞതും എന്റെ മുഖത്തെ ദയനീയതയും കുറച്ചുനേരം നോക്കിയിരുന്നശേഷം അവളൊന്നു മുരടനക്കി..

“”…എടോ.. എനിയ്ക്കു തന്റവസ്ഥ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല.. പക്ഷേ തന്നെയിഷ്ടമായില്ലെന്നു കള്ളമ്പറയാൻ എന്നെക്കൊണ്ട് പറ്റത്തില്ല..  താനെന്നെയുമൊന്നു മനസ്സിലാക്ക്.. വേണമെങ്കിൽ താനീ ബന്ധത്തിൽനിന്നും ഒഴിവായ്ക്കോ, ഞാനെതിരു പറയത്തില്ല..

ഉറപ്പ്.!  പക്ഷേ ഒരു കുറവും തോന്നാത്ത തന്നെ എന്തുപറഞ്ഞാ ഞാൻ കുറ്റക്കാരനാക്കുന്നത്..??”””_ എൻറെ മുഖത്തേയ്ക്കുനോക്കി അവളതുചോദിയ്ക്കുമ്പോൾ, അങ്ങനെ ചോദിച്ചതെന്തിനെന്നോ അതിന്റെ അർത്ഥമെന്താണെന്നോ ഒന്നും മനസ്സിലാക്കാനുള്ള വിചാരമോ വിവേകമോ എനിയ്ക്കില്ലാതെ പോയി..

അപ്പോഴത്തെ അവളുടെ സാഹചര്യങ്ങളെക്കാൾ എനിയ്ക്കെന്റെ ലക്ഷ്യത്തിനായിരുന്നു പ്രാധാന്യം.!

പിന്നൊന്നും മിണ്ടാതെ കപ്പിലെ കോഫിയിൽമാത്രമായി കണ്ണുതറപ്പിച്ചിരുന്ന എന്നെ നോക്കി അവൾ പറഞ്ഞുതുടങ്ങി;

“”…അതൊക്കെ പോട്ടെ, ഇപ്പൊ താൻ പറഞ്ഞതുപോലെ തനിയ്ക്കു  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞ് ഞാനീ ബന്ധത്തിൽനിന്നും പിന്മാറിയാലുള്ളവസ്ഥയോ..??  ഉടനെ എന്റച്ഛനത് തന്റെ വീട്ടുകാരെയറിയിയ്ക്കും.. അപ്പൊപ്പിന്നെ ഞാനീ

💬 Comments

View all comments