Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
പോയെടീ... ഞാനിനി എന്താ ചെയ്യുന്നെ..?? എന്റെ പല്ലവി... പറ്റുന്നില്ലെടീ എനിയ്ക്ക്..."""_ വായിൽ വന്നതൊക്കെ ലെക്കും ലഗാനുമില്ലാതെ പറഞ്ഞു... എന്നാലതു പൂർത്തിയാക്കുന്നതിനു മുന്നേ അവളിടയ്ക്കു കേറുകയായിരുന്നു...
""...എടാ... നിനക്കെന്താ പറ്റിയെ..?? എന്താ നീയീ പറയുന്നതൊക്കെ..?? ഒന്നു തെളിച്ചുപറയോ..??"""
""...അവര്... അവരു കല്യാണത്തിനു സമ്മതിച്ചൂന്ന്... എത്രേം പെട്ടെന്നീ കല്യാണം നടത്തണമെന്നും പറഞ്ഞു..!!"""_ ഒറ്റശ്വാസത്തിലായിരുന്നു എന്റെ മറുപടി...
അങ്ങനെ പറഞ്ഞൊപ്പിച്ചു എന്നുപറയുന്നതാവും കൂടുതൽ ശെരി...
""...ഏഹ്..?? അതെങ്ങനെ..?? ഇതിപ്പോളെന്താ പറ്റിയെ..??"""_ കേട്ടതും ഓർക്കാപ്പുറത്തൊരടി കിട്ടിയ ഭാവത്തിൽ അവളെന്നോടു ചാടിയതിന്,
""...അതെനിയ്ക്കെങ്ങനെ അറിയാനാണ്..?? ആ മറ്റവള് പണിതു തന്നതാവും..!!"""_ എന്റേം നിലവിട്ടു..
""..ഏയ്.! അവളങ്ങനൊന്നും ചെയ്യൂലടാ.. നമ്മളു കണ്ടതല്ലേയവളെ..!!"""_ ഞാൻ പറഞ്ഞതുകേട്ടതും അവളെന്നെ എതിർക്കുവായിരുന്നു... അതിനു മറുപടിയായി,
""...എങ്കിപ്പിന്നെ അവള് കല്യാണത്തിനു സമ്മതിച്ചൂന്ന് ഇവരെന്നോടു കള്ളംപറഞ്ഞെന്നാണോ നീ പറയുന്നേ..??"""_ ന്ന് ചോദിച്ചതും,
""...അതല്ലടാ.. നിന്റെ വല്യച്ഛൻ പറഞ്ഞതുകേട്ടില്ലേ.. അവൾടച്ഛൻ വാക്കിനു വിലയുള്ളോനാന്ന്.. അതായത് നിന്റെ വീട്ടുകാർക്കു കൊടുത്ത വാക്കുപാലിയ്ക്കാൻ പുള്ളി കള്ളംപറഞ്ഞതാണെങ്കിലോ, അവള് സമ്മതിച്ചൂന്ന്..!!"""_ എന്നുംപറഞ്ഞ് എനിയ്ക്കൊരു പിടിവള്ളിപോലെ അവളാ വാക്കുകളിട്ടു തന്നപ്പോൾ എവിടെയോ ഒരാശ്വാസം..
""...എടീ എന്നാലും.."""
""...ഒരെന്നാലുമില്ല.. നീയൊന്നടങ്ങിയേ.. അവളൊരു പാവമാ.. അതുകൊണ്ട് നമുക്കവളെ പറഞ്ഞു സമ്മതിപ്പിയ്ക്കാമെന്നേ.. ഒന്നൂല്ലേലും ഞാനില്ലേ നിന്റൊപ്പം..!!"""_ പലപ്പോഴും എന്നെ പിടിച്ചുനിർത്തുന്ന അവസാനത്തെയാ വാക്കുകൾ അവളുച്ഛരിച്ചപ്പോൾ എന്തെന്നില്ലാത്തൊരു ധൈര്യം പകർന്നുകിട്ടി...
ചത്ത അവസ്ഥയിൽനിന്നും എഴുന്നേറ്റ് തലയിണ ക്രാസിയിലേയ്ക്കു ചേർത്തുവെച്ച് അതിലേയ്ക്കു ഞാൻ ചാരിയിരുന്നു...
""...എടീ.. അതെനിയ്ക്കറിയാം... അതുതന്നെയാണല്ലോ എന്റെയീ ധൈര്യവും... പക്ഷെ, ഇനി വീട്ടുകാരു പറയുന്നപോലെയേ അവൾക്കു ചെയ്യാൻപറ്റുള്ളൂന്നു വല്ലതും അവളുപറഞ്ഞാൽ പിന്നെ നമ്മളെന്തുചെയ്യും..??"""_ സമാധാനിപ്പിയ്ക്കാനായി അവൾപറഞ്ഞ
വാക്കുകൾ നെഞ്ചിലിരിയ്ക്കുമ്പോൾ പോലും എന്റെ ആശങ്കകളൊഴിയാൻ കൂട്ടാക്കിയിരുന്നില്ല..
💬 Comments
View all comments