Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
""...എടാ.. അതല്ലേ പറഞ്ഞേ.. നമുക്ക് സെറ്റാക്കാന്ന്.. ഒരുകാര്യം ചെയ്യാം.. നമുക്ക് നാളെയവളെ കോളേജിൽപ്പോയൊന്നു കാണാം.. എന്താണവൾടെ സ്റ്റാൻഡെന്ന് അപ്പോളറിയാല്ലോ..!!"""_ ഒന്നാലോചിയ്ക്കാൻ പോലും സമയമെടുക്കാതെ മനസ്സിൽതോന്നിയ ഉപായം അവളെന്റെ മുന്നിലേയ്ക്കു നിരത്തിയപ്പോൾ,
""...പിന്നേ.. എനിയ്ക്കൊന്നും വയ്യ.. ആ മറ്റവൾടെ മുഖമോർക്കുമ്പോള് തന്നെ കലിച്ചുവരും.. എന്നിട്ടിനി പോയവളെ കാണാനെന്റെ പട്ടിവരും.. പറയേണ്ടതൊക്കെ രാവിലേതന്നെ പറഞ്ഞതല്ലേ ഞാൻ... ഇനി കോളേജിൽപ്പോയി കണ്ടിട്ടെന്തു വിളമ്പാൻ..??"""_ എന്നായിരുന്നു എന്റെ മറുപടി...
പിന്നല്ലാതെ.. രാവിലേ അത്ര കാര്യമായ്ട്ടു പറഞ്ഞിട്ടല്ലേ ഞാൻപോന്നത്.. എന്നിട്ടിമ്മാതിരി ചതിചെയ്യുമ്പോൾ എങ്ങനെ സഹിയ്ക്കാനാണ്..?? ഓർക്കുമ്പോൾത്തന്നെ പൊളിഞ്ഞു വരുവാണ്...
""...എടാ.. നീയൊന്നടങ്ങ്... ഇതവളുചിലപ്പോൾ അറിഞ്ഞുപോലും കാണില്ല.. അല്ലേൽപ്പിന്നെ മറ്റൊരു പെണ്ണിനെ മനസ്സിലിട്ടോണ്ടു നടക്കുന്നൊരുത്തനെ കെട്ടാന്ന് ഏതേലും പെണ്ണ് സമ്മതിയ്ക്കോന്നു തോന്നുന്നുണ്ടോ നിനക്ക്..?? നീ എല്ലാം പറഞ്ഞതല്ലാരുന്നോ അവളോട്..??"""
""...പിന്നെ പറയാതെ..?? അപ്പൊ അവളെല്ലാം തലകുലുക്കി സമ്മതിച്ചതുമാ..!!""
“”...ആ അതാ ഞാൻ പറഞ്ഞത്, അവളിതറിഞ്ഞുപോലും കാണില്ലാന്നേ... വേറൊരുത്തിയെം മനസ്സിലിട്ടൊണ്ട് നടക്കുന്നൊരുത്തനെ കെട്ടാൻ ഏതു പെണ്ണാടാ സമ്മതിയ്ക്കുക..??”””_ അവൾ വീണ്ടുമാ ചോദ്യമാവർത്തിച്ചപ്പോഴാണ് ഞാനുമങ്ങനൊരു സാധ്യതയെ പറ്റിയോർത്തത് പോലും ..
“”...സമ്മതിക്കില്ലല്ലേ..??"""_ ഉറപ്പുവരുത്താനായി ഒന്നുകൂടി ചോദിച്ചതിന്,
""...ഇല്ലാന്നേ.. ഞാനല്ലേ പറയുന്നേ.. ഇതു ഞാമ്പറഞ്ഞപോലെ അവടച്ഛൻ നിന്റെ വീട്ടുകാരെ വെറുപ്പിയ്ക്കണ്ടാന്നു കരുതി അവളുപോലുമറിയാണ്ട് സമ്മതിച്ചതാവും... എന്തായാലും നാളെ നമുക്കൊന്ന് പോയി നോക്കാം.. സത്യാവസ്ഥയെന്താന്ന് അപ്പോളറിയാലോ..!!"""_ എന്ന് പറഞ്ഞവസാനിപ്പിച്ചവൾ ഇത്തിരി നേരത്തെ ഇടവേളയ്ക്കിപ്പുറം പിന്നെയും തുടർന്നു...
""...എന്തായാലും തല്ക്കാലം നീയിത് പല്ലവിയോട് പറയണ്ട.. എന്തിനാണീയവസ്ഥയിൽ അവളെക്കൂടി കരയിയ്ക്കുന്നത്..??"""
ആലോചിച്ചപ്പോൾ അവൾപറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി...
എല്ലാം കുളമാക്കി, കല്യാണം മുടങ്ങിയെന്നൊക്കെ വിളിച്ചുപറഞ്ഞിട്ട് എന്തെന്നുംപറഞ്ഞാ മാറ്റിപ്പറയുന്നത്..??!!
""..എടാ.. തല്ക്കാലം നീ വേറൊന്നും ചിന്തിയ്ക്കാണ്ട് കഴിച്ചേച്ച്
💬 Comments
View all comments