0%

Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.4K

കിടക്കാന്നോക്ക്.. ബാക്കിയൊക്കെ നാളെ നമുക്ക് സെറ്റാക്കാം..!!"""_ അവളൊരിയ്ക്കൽക്കൂടി പറഞ്ഞുകൊണ്ട് കോള് കട്ടാക്കുമ്പോൾ ഉള്ളമൊന്നു തണുത്തു...

ജൂണ പറഞ്ഞതുപോലെ ഒന്നുമില്ലേലും ഞാനവളെ കണ്ടതല്ലേ.. അവളൊരിയ്ക്കലും അങ്ങനെ ചതിയ്ക്കുവൊന്നുമില്ല.. ഇതൊക്കെയാ വേണുവങ്കിളിന്റെ പണിയാവാനേ തരമുള്ളൂ.. അതോ, നമ്മുടെ കള്ളത്തരംവല്ലതും വല്യച്ഛൻ മണത്തറിഞ്ഞിട്ട് ഇടയ്ക്കു കേറിയതാണോ..??

അങ്ങനെയാണേൽ അവളത് വേണ്ടാന്നു പറഞ്ഞാൽപ്പോലും ഫലമുണ്ടാവോ..??

ഏയ്.! അങ്ങനെയൊന്നും ചിന്തിയ്ക്കണ്ട.! എന്തായാലും നാളെ കാണട്ടേ, എന്നിട്ടാലോചിയ്ക്കാം എന്തുവേണമെന്ന്.!

പിന്നെ കൂടുതലൊന്നുമാലോചിയ്ക്കാൻ നിന്നില്ല.. ലൈറ്റും ഓഫ്ചെയ്ത് കേറിക്കിടന്നു.. രാത്രിയിൽ അമ്മയും കല്യാണിയാന്റിയുമൊക്കെ കഴിയ്ക്കാൻ വിളിച്ചെങ്കിലുമിറങ്ങിയില്ല.. വിശപ്പില്ലാന്നുപറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു..

രാത്രിയിലെപ്പോഴോ ഉറങ്ങിയ ഞാനെഴുന്നേൽക്കുന്നത് ജൂണയുടെ മെസേജ് നോട്ടിഫിക്കേഷൻ കേട്ടിട്ടാണ്.. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തുനോക്കുമ്പോൾ അതൊരു ന്യൂസിന്റെ ലിങ്കായിരുന്നു..

ഈ വെളുപ്പാൻകാലത്ത് ഇവളിതെന്താ ഷെയർ ചെയ്തേക്കുന്നതെന്നു മനസ്സിൽ പിറുപിറുത്തുകൊണ്ട് ലിങ്ക് ഓപ്പൺചെയ്ത ഞാനൊരുനിമിഷം ഞെട്ടി..

‘പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി... മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..’

അതായിരുന്നു ആ ന്യൂസിന്റെ ഹെഡ്ലൈൻ.. അതുവായിച്ചശേഷം കുറച്ചുനേരം ഞാൻ അതേയിരിപ്പിരുന്നു...

ആലോചിയ്ക്കുമ്പോൾ വല്ലാത്തൊരു ഭയം.!  എന്തൊക്കെയോ സംഭവിയ്ക്കാൻ പോകുവാണെന്നൊരു തോന്നൽ.!

സ്വന്തം കുടുംബത്തെത്തന്നെ പേടിയ്ക്കേണ്ടി വരുന്നതിന്റെ ഭീകരത അനുഭവിച്ചറിയുകയായിരുന്നു ഞാനപ്പോൾ..

പിന്നെയെഴുന്നേറ്റ് ഫ്രഷായി താഴേയ്ക്കിറങ്ങുമ്പോൾ വല്യച്ഛൻ ദേവൻചെറിയച്ഛനുമായി എന്തോ കൊടികുത്തിയ ചർച്ചയിലായിരുന്നു...

""...ആദിത്യനല്ല ഇനിയവന്റെ തന്ത ചിറകുംവിരിച്ചു വന്നാപ്പോലും ശ്രീധരന്റെമേലൊരു മണ്ണുനുള്ളിയിടാൻ പറ്റില്ല... അതുകൊണ്ടു നീയതുവിട് ദേവാ..!!"""_ ചെറിയച്ഛനോടതും പറഞ്ഞു തലചെരിച്ചതും വല്യച്ഛനെന്നെ കണ്ടു... അപ്പോഴൊന്നു പരുങ്ങിയ വല്യച്ഛൻ വിഷയംമാറ്റാനെന്നോണം,

""...ആഹാ.! കല്യാണച്ചെക്കനിങ്ങെത്തിയല്ലോ..!!"""_  എന്നൊരു പറച്ചിലായിരുന്നു... ശേഷം,

""...ദേവാ... നീ വേണുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പെട്ടെന്നു നീക്കാൻ ബലരാമനോടു പറയണം...

💬 Comments

View all comments