0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007]

Author : ആദി 007 Read All Parts 1.3K

ഭക്ഷണം വാങ്ങി ട്രെയിൻ അൽപനേരം അവിടെ കിടന്നു.റേഞ്ച് ഉള്ള സ്ഥലം ആയതിനാൽ ഫോൺ എടുത്ത് വാട്സ്ആപ്പ് ഒക്കെ ഒന്ന് നോക്കി കാര്യമായ മെസ്സേജ് ഒന്നും ഇല്ല.ട്രെയിൻ എടുത്തതും ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ തിരുകി ഭക്ഷണവും കഴിച്ചു പാട്ടും കേട്ട് ഇരുന്നു.

ഇടക്ക് ഒരു ഹിന്ദിക്കാരൻ ചെങ്ങാതി ഒപ്പം വന്നു ഇരുന്നു.ദൂരെ യാത്രകളിൽ ആരേലും കമ്പനി ഉണ്ടേൽ അതിലും വലിയ സന്തോഷം വേറെ ഇല്ല.ഹിന്ദിക്കാരൻ എങ്കിൽ ഹിന്ദിക്കാരൻ.അൻവർ പരിചയപ്പെട്ടു.കക്ഷിയും ബാംഗ്ലൂർ വരെ ഉണ്ട്.അവിടെ ഒരു ഐടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.ഇരുവരും സംസാരം തുടർന്നു.

നേരം ഇരുട്ടി തുടങ്ങി.ഊർമിള ന്യൂസ്‌ ചാനലിന്റെ മുന്നിൽ തന്നെ.കുറേ നേരം കഴിഞ്ഞപ്പോ ശെരിക്കും ബോറായി.

"മം .നീ കണ്ടോടി "
ഗോമതിയെ നോക്കി പറഞ്ഞു

ഗോമതിയുടെ മുഖം വിടർന്നു

"ഒരുപാട് വൈകരുത് നിർത്തി കോണം.കഴിക്കാൻ നേരം എന്നെ വിളിച്ചാൽ മതി "

"ശരി ചേച്ചി "
ഗോമതി ഉടനെ ചാനൽ മാറ്റി.

ഊർമിള മുറിയിലേക്ക് പോയി.ഒരു പുസ്തകം എടുത്തു കൈയിൽ വെച്ചു.കസേരയിൽ ഇരുന്നു വെറുതെ അത് തിരിച്ചു മറിച്ചു നോക്കി.

"ഷേയ്‌ "
പുസ്തകം അതേ പോലെ അടച്ചു.

"ഹം.വായിക്കാൻ ഒരു മൂഡില്ല "
അവർ സ്വയം പിറുപിറുത്തു

ഫോൺ എടുത്ത് അതിൽ ചുമ്മാ ഞോണ്ടിയിരുന്നു .

"മോളെ ഒന്ന് വിളിച്ചാലോ ...?
ഓ വേണ്ടാ അവൾക്കു ഒടുക്കത്തെ തിരക്കാ.ചേട്ടനെ വിളിച്ചാലോ ..?
അല്ലെങ്കിൽ വേണ്ടാ സ്വത്തിന്റെ കണക്കെ അങ്ങേർക്കു പറയാനുള്ളു "
ഉർമിളയുടെ മുഖം ആകെ വാടി

ഫേസ്ബുക്ക് ഓപ്പൺ ചെയ്തു അവൾ ഓരോന്ന് ആലോചിച്ചു ഇരുന്നു.അപ്പോഴാണ് അൻവറിനെ കുറച്ചു ഊർമിള ഓർത്തത്.ഉടനെ

💬 Comments

View all comments