Chapter Title : ഓഫീസ് പ്രണയം 2 [ശംഭു]
ചുരുക്കം പറഞ്ഞാൽ മനസ്സ് വളരെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങിയ സമയം. അവളുമായി സൗഹൃദം സ്ഥാപിക്കാൻ തുടങ്ങിയ മുഹൂർത്തത്തെയെല്ലാം ഞാൻ ശപിച്ചു. എന്റെ അനസ്യൂതം ഒഴുകിക്കൊണ്ടിരുന്നു സുഗമമായ ജീവിതത്തിലെ ഒരു നൈമിഷിക അപഭ്രംശമായി, അവിടേയ്ക്കു കടന്നു വന്ന ഒരു അപഥസഞ്ചാരിണിയായി അവളെ കണ്ടു, അവളുമായുള്ള എല്ലാം പൂർണമായും മറക്കാൻ, ഞാൻ വൃഥാ ശ്രമിച്ചു. മറക്കാൻ ശ്രമിക്കും തോറും അവളുടെ ഓർമ്മകൾ എന്നെ പൂർവാധികം ശക്തിയായി വരിഞ്ഞു മുറുക്കി.
അല്ലെങ്കിൽ തന്നെ ഞാനെന്താ ചെയ്തത് ? ഇഷ്ടം മൂത്ത്, പ്രിയ സുഹൃത്തിന്റെ കരതലത്തിൽ ഒരുമ്മ കൊടുത്തു. അതെന്താ, അത്ര വലിയ തെറ്റാണോ ? ഈ മഹാനഗരത്തിൽ ആൺ -പെൺ സുഹൃത്തുക്കൾ കെട്ടിപ്പിടിക്കുന്നു, കവിളുകൾ ചെത്ത് ആശ്ലേഷിക്കുന്നു, അതും പരസ്യമായി. ആർക്കും പരാതിയില്ല. ഇവളെന്താ കുല സ്ത്രീയാണോ? ഞാൻ കരുതിയത്, കേരളത്തിൽ മാത്രമാണ്, ഇവളുമാര് കുല സ്ത്രീ പട്ടം കളിക്കുന്നതെന്നാണ്. കേരളത്തിന് പുറത്തിറങ്ങിയാൽ പിന്നെ, പുറം ലോകം നമ്മുടെ ശീലമാകും എന്നാണു. പിന്നെന്താണ് ഇവളിങ്ങനെ ? ഇവൾക്കെന്താ കൊമ്പുണ്ടോ ? എന്നിങ്ങനെയെല്ലാം വിചാരിച്ചു ഞാൻ ദിവസങ്ങൾ തള്ളി നീക്കി. ഒരു മാസത്തോളമാകുന്നു, നമ്മൾ പഴയ സുഹൃത്തുക്കളാണെന്ന് കൂടി മറന്ന പോലെ.
ക്ലൈന്റ് ഇൻസ്‌പെക്ഷൻ എന്ന് പറയും. രണ്ടോ - മൂന്നോ പേരടങ്ങുന്ന ഒരു ചെറു സംഘത്തെ , ഉപഭോകതാവിന്റെ ആവശ്യാനുസാരണം, മറ്റൊരു കമ്പനിയുടെ ഇന്സ്പെക്ഷന് അയക്കും. വേറൊരു നഗരത്തിൽ, പുതിയ കമ്പനിയുടെ പക്കൽ, ഒരാഴ്ചയോളം താമസിക്കേണ്ടി വരും. ഇൻസ്‌പെക്ഷൻ നടത്തി റിപ്പോർട്ട്, കമ്പനിക്കു കൊടുക്കുക. ഇൻസ്‌പെക്ഷൻ ഒരു ജോലിയാണെങ്കിലും, മറ്റു കാര്യങ്ങളെല്ലാം സുഖമാണ്. മുന്തിയ ഹോട്ടലിൽ ഫൈവ് സ്റ്റാർ താമസം, വിമാന
💬 Comments
View all comments