Chapter Title : ഓഫീസ് പ്രണയം 2 [ശംഭു]
ചാർജ്, യാത്ര ചെയ്യാൻ കമ്പനി വണ്ടി, ഒന്നുമറിയണ്ട. ആ മാസത്തെ പേര് എന്റെയും അവളുടെയും. പ്രേമസമയത് നമ്മൾ കൊടുത്ത ലിസ്റ്റ് അനുസരിച്ചായിരുന്നു വിളി. പിന്മാറിയാലോ എന്നാലോചിച്ചു. അല്ലെങ്കിൽ വേണ്ട, വേണ്ടെങ്കിൽ അവള് പിന്മാറട്ടെ. പക്ഷെ ഒന്നുമുണ്ടായില്ല. ടൂറിനു പോകേണ്ട, വിമാന ടിക്കറ്റും തന്നു കമ്പനി ഞങ്ങളെ യാത്രായാക്കി.
വിമാനത്തിൽ അടുത്തടുത്ത സീറ്റുകളിരുന്നു യാത്ര. അവളീണെങ്കിൽ ഒടുക്കത്തെ ഗൗരവം. ഒന്നും മിണ്ടുന്നില്ല. എനിക്കാണെങ്കിൽ അവളെ അടുത്ത കിട്ടിയപ്പോൾ പഴയ പ്രേമം തല പൊക്കി. ഹോട്ടലിൽ അടുത്തടുത്ത രണ്ടു റൂമുകളാണ് പറഞ്ഞിരുന്നത്. ചെക്ക്-ഇൻ ചെയ്തിട്ട്, അവളവിടെ എന്ത് ചെയ്യുകയായിരിക്കും എന്നും ആലോചിച്ചു കൊണ്ടിരുന്നു. ചെന്ന് ഇടിച്ചു കേറി മിണ്ടണോ ? വേണ്ട ? അവള് മിണ്ടട്ടെ ? അപ്പോൾ നോക്കാം. ഒരു രക്ഷയുമില്ല, പെണ്ണ് മിണ്ടുന്നില്ല.
വൈകിട്ടത്തെ ആഹാരം കഴിഞ്ഞു, എന്റെ മുന്നിൽ, അവൾ റൂമിലേയ്ക്ക് വേഗം നടന്നു. റൂമിൽ കയറി വാതിലടയ്ക്കുന്നതും, തൊട്ടു പിന്നിൽ വേഗത്തിൽ ഓടി, വാതിൽ ചെറുത്തു കൊണ്ട്, "സുറുമി" എന്ന് ഞാൻ നീട്ടി വിളിച്ചു.
"വാതിലടയ്ക്കരുത്."
"എന്താ വേണ്ടത് ?" വാതിലിനു പിന്നിൽ പാതി മറഞ്ഞു നിന്ന് ഗൗരവം വിടാതെ അവൾ ചോദിച്ചു.
"നീയെന്താ എന്നോട് മിണ്ടാത്തത് ?"
" എന്താണെന്നറിയില്ലേ?”
"ഇല്ല……… എനിക്കറിയില്ല"
"അറിയാത്ത ആളെ എനിക്ക് പറഞ്ഞു മനസ്സിലാക്കാനറിയില്ല." അവൾ പറഞ്ഞു.
"അതിനു വേണ്ടി മാത്രം ഞാനെന്താ ചെയ്തത് ?"
" ഞാനൊരു ഭാര്യയാണ്."
"എനിക്കറിയാത്തതല്ലല്ലോ, ഞാനൊരു ഭർത്താവുമാണ്."
"അപ്പോ അറിയാം. എന്നിട്ടാണ് നിങ്ങൾ വേണ്ടാതീനം കാണിക്കുന്നത്
അല്ലേ ?" അവളുടെ സ്വരത്തിൽ ഒരു മയവുമില്ല.
"എടോ, എനിക്ക് തന്നെ ഇഷ്ടമാണ്.
💬 Comments
View all comments