0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]

Author : രേഖ Read All Parts 1K

വെക്കാം എന്ന് പറയുമ്പോൾ എന്നും എതിർക്കുന്നത് അമ്മയാണ് . അതുകൊണ്ടു അമ്മക്ക് ആ വീടിനോടുള്ള അറ്റാച്മെൻറ് എനിക്ക് നന്നായി അറിയാം ...

ഞാൻ കാറിൽനിന്നും ഇറങ്ങിയപ്പോൾ 'അമ്മ നോക്കി നില്കുന്നത് ഞാൻ കണ്ടു 'അമ്മ ഇത് എൻ്റെ ഒപ്പം പഠിച്ചിരുന്ന സീനിയർ ചേട്ടനാണ് , ജെറി ജിൻസിയുടെ എൻഗേജ്മെന്റിനു ഇവിടെനിന്നും ആരും വരാത്തതിനാൽ ഞാൻ രക്ഷപെട്ടു ,പുള്ളിക്കാരൻ പഴയ വീടുകളുടെ പഠനവുമായി നടക്കുന്ന ഒരു എൻജിനിയറാണ് നമ്മുടെ വീടിനെകുറിച്ചു പറഞ്ഞപ്പോൾ ഒന്ന് കാണണം എന്ന് പറഞ്ഞു വന്നതാണ് ...

ജെറി : ഇത്രയും നല്ലൊരു വീട് ഉണ്ടായിട്ട് അതിനെ പുച്ഛിച്ചാണോ നീ സംസാരിക്കുന്നതു

അതുകേട്ടപ്പോഴേക്കും 'അമ്മ ഉഷാറായി ...

അങ്ങിനെ പറഞ്ഞു കൊടുക്കുമോനെ ഈ പെണ്ണിന് അതിൻ്റെ വിലയറിയില്ല ,ഇവൾക്ക് വലിയ ബിൽഡിംഗ് തന്നെ വേണം

ജെറി : എന്ത് ബിൽഡിംഗ് ആയാലും നമ്മുടെ മലയാളി തനിമ ഇങ്ങനത്തെ വീടിനല്ലേ ഉള്ളു അത് തന്നെ ...മോന് നീ വീട് മുഴുവൻ ഒന്ന് കാണിച്ചു കൊടുക്കുമ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം…

അമ്മയെ ബോധിപ്പിക്കാൻ താഴെയുള്ള മുറികൾ എല്ലാം ഞാൻ കാണിച്ചു ഞങ്ങൾ മുകളിലേക്ക് സ്റ്റെപ് കയറി നടക്കുമ്പോൾ എൻ്റെ പിന്നിലാണ് ജെറിയുടെ കണ്ണുകളെന്ന് എനിക്ക് നന്നായറിയാം ...ഞങ്ങൾ അവിടെ നിന്ന് കടന്നുകയറിയതും ഞാൻ ജെറിയെ കൊണ്ടുപോയത് ഞാൻ കിടന്നുറങ്ങുന്ന എൻ്റെ മുറിയിലേക്കാണ് .

ജെറി ഇതാണ് ഈ ഉള്ളവളുടെ മുറി , ഒരു പക്ഷെ എല്ലാവരും സമ്മതിച്ചാൽ ഷൈനാകും ഈ മുറിയിലേക്ക് വരുന്നത് പക്ഷെ എന്നെ ആദ്യമായി ആ സുഖമറിയിച്ച ജെറി വേണം ആദ്യം ഇവിടേക്ക് വരുന്നത് എന്ന്

💬 Comments

View all comments