Chapter Title : ഒരേ തൂവൽ പക്ഷികൾ 3 [രേഖ]
ഒരാളെയും കണ്ടിട്ടുമില്ല പക്ഷെ അപ്പോൾ അതൊന്നുമല്ല ഷൈനിൻറെ പ്രശ്നം ഷൈൻ : അതെ നീ മറ്റൊരാളുടെ ഒപ്പം പോകുന്നത് എനിക്ക് ഇഷ്ടമല്ല ഞാൻ എതിർക്കാൻ നിന്നാൽ കൂടുതൽ വിഷയമാകും എന്ന ചിന്ത എന്നിൽ തെളിഞ്ഞുവന്നു . എങ്കിൽ മോൻ അത് പറഞ്ഞാൽപോരെ ... ഞാൻ നോക്കാം അതുപോരെ ഷൈൻ : അത് മതി . എനിക്ക് അങ്ങിനെ പെട്ടന്ന് ഒഴിവാക്കി നടക്കാൻ പറ്റുമോ ? ഷൈൻ തന്നെ പറ അല്ലെങ്കിൽ ഞാൻ ഷൈനിനു ഇഷ്ടമല്ല എന്നുപറഞ്ഞു ഒഴിവാക്കട്ടെ ഷൈൻ : അതുവേണ്ട അത് ജിൻസി അറിഞ്ഞാൽ അവൾ എന്നെക്കുറിച്ചു എന്ത് ചിന്തിക്കും അപ്പോൾ ഞാൻ എന്ത് ചെയ്യണം ഷൈൻ തന്നെ പറ ഷൈൻ : എന്തെങ്കിലും പറഞ്ഞു ഒഴിയാൻ നോക്ക് . ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം അത് ഞാൻ ചെയ്യാം ... ഷൈൻ : അത് കേട്ടാൽ മതി . പിന്നെ ഇനി എന്താണ് പരിപാടി പിന്നെയോ ... ഞാൻ അത് പറയണോ ? ഷൈൻ : പറയണം ഞാൻ ഫോൺ എടുത്തുവെച്ചു ജെറിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു ... ഞാൻ എൻ്റെ ചെക്കനെ കെട്ടിപിടിച്ചു ഉമ്മയുംവെച്ചു കിടക്കാൻ പോകുവാ എന്തെ ഷൈൻ : ഈ പെണ്ണിൻ്റെ ഒരു കാര്യം ... ഞാനാണെന്ന് പറഞ്ഞു ആ തലയിണയെ പിടിച്ചുകിടക്കുവാണല്ലേ ... അത് കേട്ടതും ജെറിക്ക് ചിരിപൊട്ടി ... അത് പുറത്തേക്കു ശബ്ദമായി വരാതിരിക്കാൻ ഞാൻ അവൻ്റെ വായപൊത്തിയതിനാൽ ഷൈൻ ഒന്നും അറിഞ്ഞില്ല ഷൈൻ : മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ പറയുമോ പറയാം ഷൈൻ
💬 Comments
View all comments