Chapter Title : ഒരേയൊരാൾ 4 [ഹരി]
ജ്യോതി ചെന്ന് തന്റെ കട്ടിലില് കിടന്നു. രാജി കുനിഞ്ഞു നിന്ന് ജ്യോതിയുടെ നെറുകയില് ഒന്നുഴിഞ്ഞു. എന്നിട്ട് നെറ്റിയില് ഒരുമ്മ വച്ചു.
"ഇനി ഉറങ്ങിക്കോ. സമാധാനമായി ഉറങ്ങ്..."
അങ്ങനെ കുമ്പിട്ട് നിൽക്കുമ്പോൾ രാജിയുടെ കഴുത്തിലെ സ്വർണ്ണമാലയുടെ ലോക്കറ്റ് ജ്യോതിയുടെ താടിയിലും ചുണ്ടിലും ഓടി നടന്നു. തലയൊന്നുയർത്തി അവളുടെ അധരങ്ങൾ രുചിക്കണമെന്ന് ജ്യോതിയുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. പക്ഷേ ധൈര്യം പോര. അവൾ ഒരു ദീര്ഘനിശ്വാസമെടുത്തു. രാജി മൂരി നിവർന്ന് തന്റെ കട്ടിലില് പോയി കിടന്നു.
ഈ ഒരു രാത്രി കൂടി കഴിഞ്ഞാല് നാളെ ഫൈസ പോകും. എന്നന്നേക്കുമായി നാളെ ഫൈസയെ നഷ്ടമാകും. ഓർക്കാൻ വയ്യ. ഉള്ള് നീറുന്നു. അവളോട് നാളെ എങ്ങനെയാണ് യാത്ര പറയുക എന്ന് ജ്യോതിക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ പറയണം. അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറയണം. തനിക്കും ഇഷ്ടമായിരുന്നെന്ന് പറയണം. അന്നത്തെ ചുംബനവും സ്പർശനവും താനും ആഗ്രഹിച്ചിരുന്നുവെന്ന് പറയണം. അവളുടെ ചുണ്ടുകളുടെ തുടുപ്പും നനവും ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയണം. പിന്നെ സ്വന്തം ചേച്ചി രാജിയെ താന് അഗാധമായി, അനിയന്ത്രിതമായി പ്രണയിക്കുന്നു എന്ന് പറയണം...
'വേണ്ട.... അത് മാത്രം പറയണ്ട... ഞാനും ഈശ്വരനുമല്ലാതെ രാജിയോടുള്ള എന്റെ പ്രണയം വേറെ ആരുമറിയണ്ട...!'
ജ്യോതി മനസ്സില് കുറിച്ചു.
അവളുടെ ഉറക്കത്തിന് വേണ്ടി പുറത്ത് നിലാവ് കാത്തുനിന്നു. പിന്നെയെപ്പൊഴോ മഞ്ഞിന്റെ കെട്ടഴിഞ്ഞുതൂവി....
കല്ല്യാണവീട്ടിലേക്ക് ജ്യോതി എത്തുമ്പോൾ നേരം വൈകിയിരുന്നു. ഉറക്കം എഴുന്നേൽക്കാൻ വൈകി. ഓടിപ്പിടിച്ച് പെണ്ണുങ്ങൾക്കിടയിലൂടെ തിക്കിത്തിരക്കി മുകളിലുള്ള ഫൈസയുടെ മുറിയിലെത്തിയപ്പോൾ അവിടെ കൂട്ടുകാരികളെല്ലാമുണ്ട്. എല്ലാവരും ഫൈസയെ ഒരുക്കുന്ന തിരക്കിലാണ്. ഏതോ അറബിക്കഥകളിൽ കേട്ടിട്ടുള്ള രാജകുമാരിയേപ്പോലെയുണ്ടായിരുന്നു ഫൈസയെ ആ വേഷത്തിൽ കാണാന്. സ്വർണ്ണനിറമായിരുന്നു
💬 Comments
View all comments