0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 644

അവളുടെ തട്ടവും സാരിയുമെല്ലാം. ഓണാഘോഷത്തിനും അവളുടെ തട്ടത്തിന് സ്വർണ്ണനിറമായിരുന്നെന്ന് ജ്യോതി ഓർത്തു.

പക്ഷേ ഇന്നത്തേതിന് എന്തോ വ്യത്യാസമുണ്ട്.... കുറേക്കൂടി പളപളപ്പുള്ള കാണാന്‍ ഭംഗിയുള്ള തട്ടമാണിത്. സാധാരണപോലെ അവൾ മുഖം ചുറ്റിയല്ല കെട്ടിയിരിക്കുന്നത്. ശിരസ്സിലുറപ്പിച്ച തട്ടത്തിന് മുകളിലൂടെ സ്വർണ്ണച്ചുട്ടി വീണുകിടന്നു. അവളുടെ തുടുത്ത കവിളുകൾ കാണാം. പക്ഷേ അവയ്ക്ക് അവളുടെ ശരിയായ നിറമായിരുന്നില്ല. കട്ടിക്കിട്ട മേക്കപ്പ് കാരണം ഫൈസയുടെ മഞ്ഞിച്ച വെളുപ്പുനിറം ഒരു സാധാരണ വെളുപ്പായിരിക്കുന്നു. ബ്ലൗസിൽ നിന്ന് ഒരല്പം വയർ പുറത്തേക്ക് തള്ളിനിൽക്കുന്നു, ഒരു വാഴപ്പിണ്ടി വിലങ്ങനെ വച്ചതു പോലെ. നീട്ടിയെഴുതിയ കണ്ണുകളിൽ എന്നുമുള്ള വശ്യതയുണ്ട്... ആ കാവിക്കൃഷ്ണമണികൾ... അത് ജ്യോതിയേയാണ് നോക്കുന്നത്... ജ്യോതി ആ നോട്ടത്തില്‍ അല്പനേരം കുരുങ്ങിനിന്നു.

"ആ... നീ വന്നോ...."

ലീന ജ്യോതിയെ കണ്ട് ചോദിച്ചു.

"കുറച്ച് വൈകി... സോറി..."

ജ്യോതിക്ക് ഫൈസയോട് ഒന്ന് തനിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു. ഈ ബഹളത്തിനിടക്ക് അതിന് എങ്ങനെ അവസരമുണ്ടാക്കാമെന്ന ചിന്തയിലായിരുന്നു അവൾ. പെട്ടെന്നാണ് സൗമ്യ ജ്യോതിയോടായി പറയുന്നത്,

" നീയീ ലിപ്സ്റ്റിക്ക് ഇവൾക്കൊന്ന് ഇട്ടുകൊടുത്തേ. ഞങ്ങളിപ്പൊ വരാം... "

സൗമ്യ നീട്ടിയ ലിപ്സ്റ്റിക്ക് ജ്യോതി വാങ്ങി. കൂട്ടുകാരികളെല്ലാവരും താഴേക്ക് പോയി. മുല്ലപ്പൂവൊരുക്കലും വണ്ടി അലങ്കരിക്കലും മധുരവും മധുരവെള്ളമൊരുക്കലുമെല്ലാമായി താഴെ പിടിപ്പത് പണിയുണ്ടായിരുന്നു. അതിനായി എല്ലാവരും കൂടി പോയപ്പോള്‍ മുറിയിൽ ജ്യോതിയും ഫൈസയും മാത്രമായി. ഇത്രനേരം കലപില കേട്ടുകൊണ്ടിരുന്ന മുറിയിൽ പെട്ടന്നാണ് നിശബ്‌ദത തിങ്ങിനിറഞ്ഞത്.

ഫൈസയുടെ കണ്ണുകൾ മുറിയിൽ അങ്ങിങ്ങ് തെന്നിനടന്നു. ജ്യോതി മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. പിന്നെ ലിപ്സ്റ്റിക്ക് തുറന്ന് അവളുടെ ചുണ്ടില്‍ വരച്ചു. അതിനൊത്ത് ഫൈസയുടെ ചുണ്ട് മടങ്ങി നിവരുന്നതും ചുവക്കുന്നതും ജ്യോതി

💬 Comments

View all comments