Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
" അതുകൊണ്ടല്ല.... എനിക്ക് പറയാന് പേടിയായിരുന്നു... നീ എന്റെ ചേച്ചിയല്ലേ... ഞാനെങ്ങനെ നിന്നോട് പറയും എനിക്ക് നിന്നോട് ഇഷ്ടമാണെന്ന്...? "
" അങ്ങനെ പറയല്ലെ കുഞ്ഞാ... പ്ലീസ്... വെറുതെ അങ്ങനെ പറയല്ലേ.... "
" വെറുതെയോ...? നിനക്കറിയാഞ്ഞിട്ടാണ്... എനിക്ക് വേറെ ആരൂല്ല രാജി. നീ മാത്രേയുള്ളൂ. എന്നോട്....നിന്റത്രയും സ്നേഹം എനിക്കാരും തന്നിട്ടില്ല. നമ്മുടെ അച്ഛനും അമ്മയും പോലും. നിന്നോട് അടുത്തപ്പൊഴാണ് എന്നെയൊരാൾ കാണുന്നുണ്ടെന്ന് എനിക്കാദ്യായിട്ട് തോന്നീത്. നീയെന്നോട് പിണങ്ങിയ ഈ ഒരൊറ്റ ദിവസം ഞാന് എങ്ങനെ കഴിച്ചുകൂട്ടീന്ന് എനിക്കറിയില്ല. എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേയൊരാൾ നീയാണ്! ആ നിനക്ക് എന്റെ... എന്റെ ഇഷ്ടം മനസ്സിലാകുന്നില്ലാന്ന് കേൾക്കുമ്പൊ.... എനിക്ക്... എനിക്കെന്റെ പ്രാണന് പോകുന്നപോലുണ്ട്. നിന്നെയല്ലാതെ വേറൊരാളെ ഞാനെങ്ങനെയാണ് ഇഷ്ടപ്പെടുക രാജി?!
" അങ്ങനെ പറയല്ലേ കുഞ്ഞാ...! "
രാജിയുടെ വിരലുകള് ഗ്ലാസ്സിൽ മുറുകി.
" സത്യമാണ് ഞാന് പറഞ്ഞത്. എനിക്ക് നിന്നോട് എപ്പഴോ മുതല് പ്രണയമാണ് രാജി... "
" അങ്ങനെ.... അങ്ങനെ പറയല്ലേ കുഞ്ഞാ... അങ്ങനെ പറഞ്ഞാല്...! ഞാന്...! ഞാന് ചിലപ്പൊ....!! "
രാജിയുടെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീര് ഊർന്നിറങ്ങി. ആകാശത്തിന്റെ ഒരു കോണില് ചുവപ്പ് പടർന്നുപിടിച്ചിരുന്നു.
ഒരു നനുത്ത നോട്ടം നീട്ടി ജ്യോതി ചോദിച്ചു,
" ചിലപ്പോ..? "
" ചിലപ്പോ...!"
രാജി ഒരു ദീര്ഘനിശ്വാസത്തോടെ തലകുനിച്ചു. അവളുടെ കാൽപാദങ്ങളിലേക്ക് മിഴിനീരിറ്റു. മഴ തന്നതിലും കൂടുതലൊരു തണുപ്പ് ജ്യോതിയറിഞ്ഞു. അവളുടെ നനഞ്ഞ നോട്ടത്തില് രാജി അല്പം അവ്യക്തയായി. ജ്യോതി കട്ടിളയിലേക്ക് തല ചായ്ച്ചു. അവർക്കിടയിലേക്ക് സന്ധ്യാകിരണങ്ങളോടൊപ്പം കാറ്റിറങ്ങി വന്നു....
ജ്യോതി കുളിച്ച് ഡ്രെസ്സ് മാറി വന്നപ്പോള്
💬 Comments
View all comments