0%

Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]

Author : Kambikathakal Read All Parts 667

തുടര്‍ന്നു,

" നോട്ടം വേണമെങ്കില്‍ കുറക്കാന്‍ ശ്രമിക്കാം. ഉറപ്പൊന്നും തരാന്‍ പറ്റില്ല. പക്ഷേ ഇഷ്ടം... അത് എത്ര ജന്മമെടുത്താലും മാറാൻ പോകുന്നില്ല"

ജ്യോതി മെല്ലെ എഴുന്നേറ്റ്  രാജിയുടെ അടുത്തേക്ക് ചെന്നു. കാൽവെള്ള തറയിൽ പതിച്ച് വച്ച് കട്ടിലില്‍ ഇരിക്കുന്ന രാജിയുടെ കാല്ക്കൽ അവൾ വന്നിരുന്നു. രാജിയുടെ രണ്ട് കൈകളും തന്റെ കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിരുന്നുകൊണ്ട് ജ്യോതി പറഞ്ഞു,

" അത്രക്കിഷ്ടാണ് എനിക്കെന്റെ ചേച്ചിയെ!"

ആ വാക്കുകളുടെ മൃദുലത രാജിയുടെ മനസ്സിലറിഞ്ഞു. തന്റെ കൈകൾ രാജിയുടെ മടിയില്‍ വച്ച് ജ്യോതി ആ മടിയിലേയ്ക്ക് തല ചായ്ച്ചു. കണ്ണടച്ച് ആ മടിയില്‍ തലവച്ചിരിക്കുമ്പോൾ ഇടക്കുവെച്ച് തന്റെ ശിരസ്സില്‍ ഒരു കൈ ഉഴിയുന്നത് ജ്യോതി അറിഞ്ഞു. പിന്നെ തലയില്‍ അല്പം ഭാരമേറി. ജ്യോതിയുടെ ശിരസ്സിലേക്ക് രാജി തല ചായ്ച്ചതാണ്... അവളുടെ പിൻകഴുത്തിൽ രാജിയുടെ മുടിയിഴകൾ തലോടി. കാച്ചിയ എണ്ണയുടേയും ഭസ്മത്തിന്റെയും ഗന്ധം തന്നെ പൊതിയുന്നെന്ന് ജ്യോതിക്ക് തോന്നി. അതില്‍ മുഴുകിയിരിക്കുമ്പോൾ.....

"രാജി...!"

"മ്..."

"................നീയെന്നെ വെറുക്കുവോ?!"

"വേണംന്ന് വച്ചാ പോലും എനിക്കതിന് പറ്റില്ല കുഞ്ഞാ..."

ജ്യോതി കണ്ണ് തുറന്നു. പിന്നെ തലയുയർത്തി. അതോടൊപ്പം രാജിയും തലപൊക്കി. തറയിലിരുന്ന് മുകളിലേക്ക് നോക്കിയ ജ്യോതിയുടെ മുഖത്ത് രാജിയുടെ മുടിയിഴകൾ ഒഴുകി കാഴ്ച്ച മറച്ചു. ജ്യോതി ആ മുടിയിഴകളെ രാജിയുടെ കുഞ്ഞുകാതുകളുടെ പുറകിലേക്ക് ഒതുക്കി വച്ചു. രാജിയുടെ കാഴ്ച നിറയെ ജ്യോതിയുടെ മുഖമായിരുന്നു...

ജ്യോതി മുഖം ഒന്നുയർത്തി...

അവരുടെ ചുണ്ടുകൾ അടുത്തെത്തി.

"രാജി....ഞാന്‍ നിന്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചോട്ടെ...?"

രാജി മുഖം അല്പം പിന്നോട്ട് വലിച്ചു. അവരുടെ കണ്ണുകള്‍ അപ്പോഴും ഉടക്കിക്കിടന്നിരുന്നു. പതിഞ്ഞ

💬 Comments

View all comments