0%

Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]

Author : Kambikathakal Read All Parts 651

എന്തിനാണിത്രയും ദേഷ്യം?

മനസ്സിലാകുന്നില്ല.

എന്നത്തേയും പോലെ, അവളെ മനസ്സിലാകുന്നില്ല!!

'അവളെങ്ങോട്ട് പോയതായിരിക്കും?'

അല്പനേരം കാത്തിരുന്നു. കാണാഞ്ഞപ്പോൾ പിന്നെ ജ്യോതി പോയി കുളിച്ചു. തല നനച്ച വെള്ളത്തിന് ഉള്ളിലെ കനൽ കെടുത്താനായില്ല. കണ്ണാടിയിൽ വന്ന് ജ്യോതി ഒന്ന് സൂക്ഷിച്ച് നോക്കി. മൂന്ന് വിരലുകളുടെ നേരിയ പാടുണ്ട്. തൊലിയൽപ്പം ഇരുണ്ട നിറമായത് ഭാഗ്യമായെന്ന് അന്നേരം ജ്യോതിക്ക് തോന്നി. വെളുത്തിരുന്നെങ്കിൽ ആ പാടുകള്‍ എടുത്തറിയുമായിരുന്നു. നേരം പിന്നേയും ഇരുട്ടി. രാജിയെ കാണുന്നില്ല. ജ്യോതി സന്ധ്യാദീപം കൊളുത്തി. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് നാമം ജപിച്ചുകൊണ്ടിരുന്നു. ഒരൊറ്റ പ്രാർത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ.

രാജി തന്നെ വെറുക്കരുത്.

മഴ തോർന്നിരുന്നു. ഇലത്തുമ്പിൽ നിന്നും മേൽക്കൂരയിൽ നിന്നും ഇറ്റുവീഴുന്ന ചില തുള്ളികളുടെ ശബ്ദം കേൾക്കുന്നുണ്ട്. പിന്നെ അത്രയൊന്നും നല്ലതല്ലാത്ത ജ്യോതിയുടെ ശബ്ദത്തിൽ നാമജപവും. അപ്പോഴാണ് ജോലി കഴിഞ്ഞ് അമ്മ വരുന്നത്.

"ഇപ്പൊ നാമം ജപിക്കുന്നേയൊള്ളോ? വെളക്ക് വെക്കാന്‍ വൈകിയോ?"

അമ്മയുടെ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു.

ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല.

"ചേച്ചി എവിടെ?"

അമ്മ ചോദിച്ചു.

"പുറത്തുപോയി"

ജ്യോതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

"എങ്ങോട്ട്?"

അമ്മയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കുമെന്ന് ജ്യോതിക്ക് ഒരു പിടിയുമില്ലായിരുന്നു. എന്ത് പറയും എന്നറിയാതെ പതറി നിൽക്കുമ്പോഴാണ് രാജി മടങ്ങി വരുന്നത് അവൾ കണ്ടത്. ചുരുക്കിയ കുട അവൾ മടക്കി കയ്യിൽ പിടിച്ചിരുന്നു. അവളുടെ ഒരു നോട്ടം തനിക്ക് നേരെ നീളുന്നത് ജ്യോതി കണ്ടു. പിന്നെ അത് അമ്മക്ക് നേരെ നീണ്ടു. ഒരു നിമിഷം ഉള്ള് പൊള്ളിയതു പോലെ...!

"നീയിതെവിടെ പോയിരിക്ക്യായിരുന്നു?"

അമ്മ രാജിയോട് ആരാഞ്ഞു.

"ഞാനാ ശരണ്യേടവിടെ വരെ പോയിരിക്ക്യായിരുന്നു."

രാജി

💬 Comments

View all comments