Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
കുറുകെ ഒഴുകിയിറങ്ങി.
രാജിയുടെ ശിരസ്സ് ഒന്ന് കുനിഞ്ഞു. അവളുടെ നീണ്ട കൺപീലികളിൽ നിന്ന് ജലകണങ്ങൾ മുന്നില് തുറന്നുവെച്ച പുസ്തകത്തിന്റെ കടലാസുകളിലേക്ക് ഊർന്നുവീണു.
" ഫൈസയെ കിട്ടിയില്ലെങ്കില് ഞാന്, അല്ലേ?"
രാജി ഒന്ന് തലചെരിച്ച് ജ്യോതിയെ നോക്കി.
"എനിക്ക് നിന്റെ സെക്കന്ഡ് ഓപ്ഷനാകാൻ വയ്യ ജ്യോതി. എന്നെ അത്രയും ചെറുതാക്കരുത് നീ..."
"ചേച്ചീ...! ഞാന്...! ഞാന് നിന്നെ...!"
ജ്യോതിക്ക് എന്ത് പറയണമെന്ന് നിശ്ചയമില്ലായിരുന്നു.
"ഫൈസ പോയി... നിനക്ക് അവളെ ഒരുപാടിഷ്ടായിരുന്നൂന്ന് എനിക്കറിയാം. പക്ഷേ അവൾക്ക് പകരക്കാരിയാവാൻ എനിക്ക് പറ്റില്ല. ഞാന്... ഞാന് നിന്റെ... നിന്റെ കൂടെപ്പിറപ്പാണ്... നിന്റെ ചേച്ചിയാണ് ജ്യോതി...! "
രാജിയുടെ മുഖത്തെ നീർച്ചാലുകൾക്ക് ഇളക്കം തട്ടുന്നുണ്ടായിരുന്നു.
" അങ്ങനെ പറയല്ലേ ചേച്ചി... നിന്നെ ഞാന് ശരിക്കും....!! അങ്ങനെ പറയരുത്... പ്ലീസ്! "
ജ്യോതി രാജിയുടെ മുഖം ഒരു കൈക്കുമ്പിളില് കോരിയെടുക്കാൻ നോക്കി. രാജി മുഖം വെട്ടിച്ച് കുതറി. കസേരക്കാലുകൾ ഒച്ചവെച്ചു. രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ വയറ്റിൽ പതിയെ... വളരെ പതിയെ തള്ളിയകറ്റി...
" പോ ജ്യോതി... എന്നോടൊന്നും പറയണ്ട... എനിക്കിപ്പോ നിന്നെ കാണണ്ട ജ്യോതി.... പോ..."
ജ്യോതിയുടെ കൈകൾ പതിയെ രാജിയിൽ നിന്ന് പിൻവാങ്ങി.
ഒരു ശ്വാസത്തിനോളം പതുക്കെ ജ്യോതി പറഞ്ഞു,
"എന്നെയങ്ങനെ വിളിക്കല്ലേ...! എന്നെയൊന്ന് കുഞ്ഞാന്ന് വിളി...!!"
രാജി ഒന്നും മിണ്ടിയില്ല. മുഖം തിരിച്ച് പുസ്തകത്തിലേക്ക് നോട്ടം വിതച്ചു. ജ്യോതിക്ക് തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. ഈ മുറിക്കകത്ത് വീർപ്പുമുട്ടുന്നു. ഉള്ളില് ഒരു മരവിപ്പ്. അവൾ പതിയെ പിന്നോട്ട് നീങ്ങി. പിന്നെ പുറത്തേക്ക് വേഗത്തിൽ നടന്നു. മുറ്റത്തേക്കിറങ്ങി. അവിടെ ഒരു ഇരുട്ടുമൂലയിലേക്ക്
💬 Comments
View all comments