0%

Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]

Author : Kambikathakal Read All Parts 661

വെക്കാം. അത് കുടിച്ചിട്ട് പാരസെറ്റമോൾ കഴിച്ച് റെസ്റ്റ് എടുക്ക്."

"മ്..."

ജ്യോതി തിരിച്ചു നടന്നു. മുറിയിലെത്തിയപ്പോൾ രാജി കുളിച്ചിറങ്ങിയിരുന്നു. അവൾ ഒന്ന് നോക്കിയതുപോലുമില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഈരി കെട്ടുകയായിരുന്നു. ജ്യോതി വന്ന് കിടന്നു. അപ്പോള്‍ മാത്രം രാജി ഒന്ന് നോക്കി. പിന്നെ മുറിയിൽ നിന്ന് തിരക്കിട്ടിറങ്ങി. അമ്മയും രാജിയും എന്തോ സംസാരിക്കുന്ന ശബ്ദം ജ്യോതിക്ക് കേൾക്കാമായിരുന്നു. ജ്യോതി വീണ്ടും വന്ന് കിടന്നതിന്റെ കാരണം തിരക്കുന്നതായിരിക്കും.

ഇപ്പോള്‍ രാജി വരും.... പനി എങ്ങനെയുണ്ടെന്ന് തന്റെ നെറ്റിത്തടത്തില്‍ കൈ വച്ച് നോക്കും.... നനഞ്ഞ തുണിക്കീറും വിക്സും തന്ന് ആശ്വാസമേകും...

ജ്യോതി മനസ്സില്‍ വെറുതെ ഓർത്തു.

അതിന് കാത്തുകിടന്നെങ്കിലും ഉണ്ടായില്ല. അളവില്‍ കവിഞ്ഞ നിരാശയാണ് ജ്യോതിക്ക് അങ്ങനെ കാത്ത് കിടക്കുമ്പോള്‍ തോന്നിയത്. കഞ്ഞി എടുത്ത് വച്ച് അമ്മ വിളിച്ചപ്പോള്‍ എഴുന്നേറ്റ് ചെന്നു. അവിടെ രാജി ഉണ്ടായിരുന്നില്ല. ജ്യോതി പോയി തീൻമേശയിൽ വിളമ്പിവച്ച കഞ്ഞിക്ക് മുന്നിലിരുന്നു. അമ്മയും അച്ഛനും തിരക്കിട്ടിറങ്ങി. അതിനിടയിൽ കഞ്ഞികുടി കഴിഞ്ഞ് മരുന്ന് കഴിച്ചിട്ട് കിടക്കാന്‍ അമ്മ ഒരിക്കല്‍ കൂടി ഓർമ്മിപ്പിച്ചു.

"അമ്മേ... രാജി...?"

വാതിൽക്കൽ നിന്ന് ഹാന്റ്ബാഗ് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു,

"അവള് പോയല്ലോ. നിനക്ക് പനിയാണ്, ഇന്ന് പോണില്ലാന്ന് പറഞ്ഞപ്പോ പിന്നെ ഇറങ്ങി. നിന്നോട് പറഞ്ഞില്ലേ?"

"മ്...പറഞ്ഞൂന്ന് തോന്നുന്നു ഞാന്‍ ഉറക്കായിരുന്നു"

ജ്യോതി വെറുതെ ഒരു കള്ളം പറഞ്ഞു.

അമ്മയും അച്ഛനും പോയിക്കഴിഞ്ഞ് അവൾ പതിയെ പണിപ്പെട്ട് കഞ്ഞി കുടിച്ചു. കഴിക്കാന്‍ തോന്നുന്നില്ലായിരുന്നു. വിശപ്പില്ലായിരുന്നു. പിന്നെ ഭയങ്കര കയ്പ്പും തോന്നി. എന്നാലും അച്ചാർ കൂട്ടി കഴിക്കുമ്പോൾ വല്യ കുഴപ്പമില്ല. ഇടക്ക് ഓരോ

💬 Comments

View all comments