Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
തുള്ളി കണ്ണുനീരിന്റെ ഉപ്പും....! കഞ്ഞികുടി കഴിഞ്ഞ് മേശപ്പുറത്തിരുന്ന പാരസെറ്റമോളും കഴിച്ച് ജ്യോതി പോയി കിടന്നു. ഉറക്കം വന്നില്ല. വെറുതെ ചിന്തകൾ തികട്ടിവന്നു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ... അടച്ചിട്ട വീടിന്റെ നിശബ്ദത അതിന് ആക്കം കൂട്ടി. അവളുടെ തലയിണയിൽ നനവ് വീണു. തന്റെ അവസ്ഥയോർത്ത് അവളില് ഒരു ഏങ്ങലുണ്ടായി. കരഞ്ഞ് കരഞ്ഞ് പിന്നെ കണ്ണീരും വറ്റി. ഉള്ളിലെ വേദനക്ക് മാത്രം മാറ്റമുണ്ടായില്ല.
ആ ഒരു പകൽ ജ്യോതി എങ്ങനെയൊക്കെയോ തള്ളി നീക്കി. ഉച്ചതിരിഞ്ഞ് രാജി കോളേജില് നിന്ന് മടങ്ങിയെത്തി. അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല. എന്തിന്, ജ്യോതിയെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. അടിച്ചുവാരി തുടക്കലെല്ലാം രാജി തന്നെ ചെയ്തു. ചൂലും മോപ്പും കൊണ്ടെല്ലാം അവൾ മുറിയില് കയറിയിറങ്ങിപ്പോകുന്നത് ജ്യോതി തന്റെ കട്ടിലില് കമിഴ്ന്നു കിടന്ന് കണ്ടു. അല്പം കഴിഞ്ഞ് ജ്യോതി കട്ടിലില് നിന്ന് എഴുന്നേറ്റ് ഒന്ന് നടന്നു നോക്കി. ഇപ്പോള് ക്ഷീണമില്ല. തൊണ്ടയില് ഒരു കനമുണ്ട്. കഫക്കെട്ടിന്റെയായിരിക്കണം. എന്തായാലും പനി വിട്ടിട്ടുണ്ട്. നന്നായി വിയർക്കുന്നു. അവൾ അടുക്കളയിലേക്ക് ചെന്നു. രാജി അവിടുണ്ടായിരുന്നു. ഗ്യാസ് സ്റ്റൗവ്വിൽ ചായക്കുള്ള വെള്ളം വച്ചിട്ടുണ്ട്. കാലത്ത് വച്ച സാമ്പാർ ചൂടാക്കാനായി രാജി കുക്കറും സ്റ്റൗവ്വിലേക്ക് വച്ചു. ജ്യോതി അടുത്തേക്ക് ചെന്ന് ഒരു കയില് കൊണ്ട് സാമ്പാർ ഇളക്കാൻ തുടങ്ങി.
"ഞാന് ചെയ്തോളാം..."
രാജിയുടെ ശബ്ദത്തില് ഈർഷ്യയുണ്ടായിരുന്നു.
"കുഴപ്പമില്ല"
പതിഞ്ഞ സ്വരത്തില് ജ്യോതി പറഞ്ഞു.
"ഞാന് ചെയ്തോളാം...!!"
രാജിയുടെ ശബ്ദം ഒന്നുകൂടെ ഉച്ചത്തിലായി.
"കുഴപ്പില്ലാന്നേ..."
ജ്യോതി വീണ്ടും ഇളക്കിക്കൊണ്ടിരുന്നു.
"മ്ചും... പറയുന്നതും കേക്കരുത്... വയ്യെങ്കിൽ വല്ലോടുത്തും കിടക്കല്ല...ഇങ്ങനെ നിന്നോളും... "
രാജി ദേഷ്യത്തോടെ ജ്യോതിയെ തോളുകൊണ്ട് തള്ളിനീക്കി.
💬 Comments
View all comments