0%

Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]

Author : Kambikathakal Read All Parts 663

അവളുടെ കയ്യില്‍ നിന്ന് വാങ്ങിയ കയില് രാജി സാമ്പാറിൽ ഇളക്കി. ഇടക്കിടെ ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും. പക്ഷേ രാജിയുടെ ഇളക്കലിന് ആ ദേഷ്യത്തിന്റെ താളവും വേഗവുമായിരുന്നു. ഇളക്കുന്നതിനിടയിൽ രാജി ജ്യോതിയെ ഒന്ന് പാളിനോക്കി.

"വയ്യാത്തോര് ഇങ്ങനെ പണിയെടുക്കാൻ നിക്ക്വല്ല... മര്യാദക്ക് റെസ്റ്റെടുക്കണം..."

രാജിയുടെ ശബ്ദത്തില്‍ നേരിയ ഒരു ഇടർച്ചയുണ്ടായിരുന്നു. ജ്യോതിക്ക് അത് മനസ്സിലാകുകയും ചെയ്തു. അവൾ പറഞ്ഞു,

"പനി വിട്ടു. ഇപ്പൊ കുഴപ്പല്ല്യ..."

രാജി സാമ്പാർ ഇളക്കുന്നത് നിർത്തി ജ്യോതിയെ നോക്കി. പിന്നെ അവളുടെ നെറ്റിയില്‍ കൈ വച്ചു. രാജിയുടെ കണ്ണുകളിൽ ഒരു നനവിന്റെ തിളക്കമുണ്ടായിരുന്നു. അടുപ്പത്ത് ചായക്ക് വച്ച വെള്ളത്തില്‍ തിള പൊന്തി. നെറ്റിയില്‍ വച്ച രാജിയുടെ കൈ ജ്യോതിയുടെ ശിരസ്സില്‍ ഒന്ന് തലോടിമാറി. അവളുടെ മുഖത്ത് ജ്യോതി വീണ്ടും വാത്സല്യം കണ്ടു.

"സാരല്ല്യ... ഇതൊക്കെ ഞാന്‍ ചെയ്തോളാം. നീ അവിടെ പോയിരുന്നോ. ഞാന്‍ കട്ടൻ കൊണ്ടന്നെരാം."

ജ്യോതിക്ക് തന്റെ ആത്മാവ് തിരിച്ച് വന്നതുപോലെ തോന്നി. ശ്വാസഗതികൾക്ക് ശരിയായ താളം കിട്ടിയിരിക്കുന്നു! രാജിയെ ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്ന് അന്നേരം ജ്യോതിക്ക് തോന്നി. പിന്നെ അവൾ മനസ്സിനെ പിടിച്ചുനിർത്തി. പാടില്ല... അവളുടെ അനുവാദമില്ലാതെ ഇനി ഒരിക്കലും അവളുടെ മേൽ തൊടാൻ പാടില്ല...

ജ്യോതി അടുക്കളയില്‍ നിന്ന് നടുമുറിയിലേക്ക് വന്നു. പുറത്ത് മഴ തോർന്ന മാനത്തിന്റെ തണുത്ത നിറം തുറന്നിട്ട വാതിലിനപ്പുറം കണ്ടപ്പോള്‍ ജ്യോതി വെറുതെ ആ കട്ടിളപ്പടിയിൽ വന്നിരുന്നു. മുറ്റം നനഞ്ഞ് കുതിർന്ന് കിടക്കുകയാണ്. മരച്ചില്ലകളിൽ നിന്ന് ഇടക്ക് ജലകണങ്ങളെ കാറ്റ് കുലുക്കിയിട്ടു. അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ ജ്യോതിക്ക് ഒരുപാട് ആശ്വാസം തോന്നി.

കാല്‍പാദങ്ങള്‍ അടുത്തു വരുന്ന

💬 Comments

View all comments