Chapter Title : ഒരിക്കൽ കൂടി (ചാർളി)
അടുക്കളയിൽ ഞാൻ പോയി ഇരുന്നു....
എത്ര നേരം എന്നെനിക്ക് അറിയില്ല....
സ്റ്റാഫുകൾ വന്ന് എന്നെ അവിടുന്ന് അതിന്റെ ടോപ്പിലേക്ക് കൊണ്ടുപോയി എന്തോ കാണിക്കാൻ വേണ്ടി അതൊന്നും എനിക്ക് അറിയാൻ പറ്റുന്നിലായിരുന്നു... മുകളിൽ പണിയുന്ന ഒരാൾ എന്റെ ആര്യയുടെ വിരലിൽ ഞാൻ അണിയിച്ച ഡയമണ്ട് മോതിരം വെച്ച് എല്ലാരോടും ഇത് ലക്ഷങ്ങൾ വിലയുള്ളത എനിക്ക് കളഞ്ഞ് കിട്ടിയത് ആണ് .... എന്ന് പറയുന്നത് കാണാൻ ഇടയായി.... അപ്പോ അവിടെ നിന്നവർ ചോദിച്ച് എവിടുന്നാട കിട്ടിയത്... അപ്പോ അവൻ പറഞ്ഞ മറുപടി അത് വീട്ടീന്ന് വരുന്ന വഴിയിൽ കിടന്നതാണ്... എന്നാണ്.... അത് കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി.... രഘു അണ്ണൻ ആണ് സൂപ്പർ വൈസർ ഞാൻ രഘു അണ്ണനെ വിളിച്ച് അവനെ പറ്റി ചോദിച്ചു അണ്ണൻ പറഞ്ഞാണ് അവനെ പറ്റി അറിയുന്നത്.....
പേര് ജോർജ് ഇവിടെ പണിക്ക് നിക്കുമ്പോ പോലും കള്ളും കുടിച്ചാണ് വരുന്നത് കുറച്ച് തവണ ഇറക്കി വിട്ടതാണ് മോന്റെ അച്ഛൻ പിന്നെ അവന്റെ തള്ളയും ഭാര്യയും വന്ന് പറഞ്ഞപ്പോ വീണ്ടും ജോലിക്ക് നിർത്തി.. ഭാര്യ ഒരു കൊച്ചു പെണ്ണാണ് 18 19 വയസ്സേ കാണൂ. പാവങ്ങൾ ഇവൻ കഞ്ചാവും കള്ളും ഒക്കെ ആയിട്ട് ഇങ്ങനെ നടക്കുന്നു...
ഞാൻ: എനിക്കവനോട് ഒന്ന് സംസാരിക്കണം
രഘു: അതിനെന്ന എടാ ജോർജ് ഇങ്ങ് വന്നെ മുതലാളിക്ക് നിന്നോട് എന്തോ ചൊതിക്കാനുണ്ട് എന്ന്.... പെട്ടെന്ന് അവന്റെ മുഖ ഭാവം മാറിയത് പോലെ എന്തോ ഒരു പന്തികേട് തോന്നി എനിക്ക്...
ഞാൻ: മോതിരം ഒന്നിങ്ങോട്ട് കാണിച്ച് തരുവോ...
അവൻ: ഏത് മോതിരം ആണ് സാറേ....
💬 Comments
View all comments