0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 602

കൊടുത്തത് അവന്റെ ജീവൻ എടുക്കാനും ഉള്ളതായിരുന്നു എന്ന് അതിനുശേഷം ആണ് അറിയുന്നത് ചവിട്ടുകൊണ്ട് അവൻ നേരെ വീണത് താഴേക്ക് ആയിരുന്നു മുകളിലെ നിലയിൽ നിന്നും പാറയിറക്കി ഇട്ടിരുന്നതിന്റെ മുകളിൽ.... സ്പോട്ട് ഡഡ് ആയിരുന്നു..... ദുസ്വപ്നം പോലെ കണ്ടുകൊണ്ട് ഞാൻ അമ്മെ എന്നും വിളിച്ച് ചാടി എണീറ്റു....

ആര്യയുടെ വീട് വിറ്റു എന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് പോകാൻ തോന്നിയില്ല ആര്യ യുടെ എല്ലാ സാധനങ്ങളും ഇവിടെ എന്റെ മുറിയിൽ കിടപ്പുണ്ടായിരുന്നു.... എന്തായാലും നാളെ ജോർജിന്റെ വീട് വരെ പോണം അവരോട് മാപ്പ് ചോദിക്കണം. എന്ന് മനസ്സിൽ തോന്നി.... താഴേക്ക് ഇറങ്ങി ചെന്ന് അച്ഛനെ ഒന്ന് കാണണം എന്ന് കരുതി വീണ്ടും കിടന്ന് മയങ്ങി..... അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് ആഹാരം കഴിക്കാൻ വാ മോനെ എന്നും പറഞ്ഞ് എന്നെ ഉണർത്തി ഒരുമിച്ച് താഴേക്ക് ഇറങ്ങി... വല്യച്ഛൻ പോയിരുന്നു അവരുടെ മക്കളും. ഞാൻ ആഹാരവും കഴിച്ച് അച്ഛന്റെ മുറിയിലേക്ക് കയറി....

അച്ഛൻ: മോനെ നിനക്കും ഒരു ജീവിതം വേണം ഞങ്ങൾക്കിനി അത് മാത്രം ആണ് ഒരു ആഗ്രഹമുള്ളത് മോൻ അതിന് സമ്മതിക്കണം ഒരിക്കലും ഞങ്ങൾ മോനെ നിർബന്ധിക്കാൻ നിൽക്കില്ല ...

അമ്മ: അതെ എതെങ്കിലും മോൻ ഞങ്ങൾക്ക് സാധിച്ച് തരും എന്ന് കരുതുന്നു... മോന്റെ മനസ്സിക്കെ ശേരിയായിട്ട്‌ മോൻ തന്നെ ഒരാളെ കണ്ടുപിടിച്ച മതി....

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതെയുള്ളു എന്തോ അവരുടെ വാക്കുകൾ തട്ടി കളയാൻ എനിക്ക് തോന്നിയില്ല എങ്കിലും ആര്യയെ മറക്കാനും എനിക്ക് കഴിയുകയും ഇല്ല എങ്കിലും ഞാൻ ശ്രമിക്കാം നിങ്ങളുടെ ആഗ്രഹം പോലെ

💬 Comments

View all comments