0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 603

ഒരു ജീവിതത്തിന് ഒരിക്കൽ കൂടി എന്ന് പറഞ്ഞ് തിരികെ മുറിയിലേക്ക് വന്ന് കിടന്ന് ഉറങ്ങി ഒരുപാട് ചിന്തകളിലൂടെ.....

രാവിലെ ഉറക്കമുണർന്നു താഴേക്ക് വരുമ്പോ അമ്മ ചായയും കൊണ്ട് തന്നിട്ട് പറഞ്ഞു. മോനെ ബിസിനസ് ഒക്കെ ഇനി നിന്റെ ചുമതലയാണ് ഞങ്ങൾ ഇനി എത്രകാലം ഉണ്ടാവും എന്ന് ഒരുറപ്പും ഇല്ല.

മോൻ രാവിലെ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാൻ പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.... അമ്മക്കും വയ്യാതായി തുടങ്ങി സഹായത്തിന് ഒരാൾ അത്യാവശ്യം ആണ് പക്ഷെ ശെരിയാണ് ഒരു വേലക്കാരിയെ വെച്ചാൽ മതി എങ്കിലും ഒരു മരുമകളുടെ സാനിദ്ധ്യം അവർ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്ന്... ഇല്ലെങ്കിൽ ഇന്നലെ അവരത് പറയില്ലായിരുന്നു എന്നെനിക്ക് അറിയാം മകനെ ഒത്തിരി സ്നേഹിക്കുന്ന അവരുടെ വാക്കുകളെ എനിക്ക് തട്ടി കളയാൻ കഴിയുന്നത് ആയിരുന്നില്ല......

നേരെ കാരും എടുത്ത് കവലയിലേക്ക്‌ ഇറങ്ങി എന്തോ ഒരു സിഗരറ്റ് വലിക്കാൻ തോന്നി 14 വർഷങ്ങൾക്ക് ശേഷം. ഞാൻ കടയിൽ ഒതുക്കി ഒരു ലൈറ്റ്സ് വേടിച്ച് കത്തിച്ച് വലിക്കുമ്പോ കടക്കാരൻ ആദി അല്ലെ എന്ന വന്നത് ഇനി മോൻ എന്താ പരിപാടി എന്നൊക്കെ ആയിരം ചോദ്യം ഞാൻ കുറെയൊക്കെ എന്തൊക്കെയോ പറഞ്ഞിട്ട് ചോദിച്ചു ഈ ജോർജിന്റെ വീട് എതാണ്. പുള്ളിക്കാരൻ വഴി പറഞ്ഞു തന്നു.. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു അവരെ കണ്ട് മാപ്പ് പറയാനുള്ള ചിന്തയും ആയിട്ട്.....

എന്റെ വണ്ടി ഓടിട്ട ഒരു കൊച്ചു വീടിനുമുന്നിൽ ആണ് ചെന്ന് നിന്നത്, നേരെ വണ്ടിയിൽ നിന്നും ഇറങ്ങി വാതിലിൽ മുട്ടി കുറച്ച് കഴിഞ്ഞ് ഒരു വൃദ്ധയായ സ്ത്രീ വന്ന്

💬 Comments

View all comments