Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]
പറ്റുമോന്നാ... അവരുടെ സ്വരമിടറി.
അഷ്ടമത്തിൽ ചന്ദ്രനാണ്. ജീവനം കലാപരമായ കാര്യങ്ങളിൽ നിന്നാവും. ലോലമായ മനസ്സായിരിക്കും. ചുറ്റുപാടുകൾ സ്വാധീനിക്കുന്ന മനസ്സാണ്... സംവേദനശീലമുള്ളത്....
ഇടയ്ക്കു തലനീട്ടുന്ന ഗണകൻസാറിന്റെ സംസ്കൃതം മുഴുവനങ്ങ് മനസ്സിലായില്ലെങ്കിലും മൊത്തത്തിൽ ത്രേസ്യാമ്മയ്ക്കു പിടികിട്ടി.
പിന്നേ... സാറു കവിടികൾ വീണ്ടും നീക്കി... ഇപ്പോഴത്തെ സമയമവന് അത്ര ശരിയല്ല. സാരമില്ല. പറ്റുമെങ്കിൽ അവിടെ ഏതെങ്കിലും ഗണപതിക്ഷേത്രത്തിൽ പോയൊരു വഴിപാട് നേരിട്ട് കഴിക്കണം. ശത്രുസംഹാരപൂജ മുരുകന്റെയമ്പലത്തിലാണ് വേണ്ടത്. അതു ഞാൻ ഇവിടെ ചെയ്യിച്ചോളാം.
ഉം... സാറു പിന്നെയും ചിന്തയിലാണ്ടു. ഒരു കാര്യം കൂടി, ത്രേസ്യാമ്മേ. എബിയ്ക്ക് പള്ളീലൊക്കെ പോണ ശീലമൊണ്ടോ? ത്രേസ്യാമ്മ ചിരിച്ചു. അവനങ്ങനെ സ്ഥിരമായിട്ടൊന്നും വരാറില്ല. മനപ്പൂർവ്വമല്ല... അങ്ങനൊരു ശീലമില്ലവന്. എന്നാ വിളിച്ചാ വരുവേം ചെയ്യും.
അവിടടുത്ത് കത്തോലിക്കരുടെ പള്ളി കാണുമല്ലോ. ഒന്നു പോയി പ്രാർത്ഥിക്കാൻ പറയണം. പിന്നെ അവിടത്തെ അച്ചനേയും അവനൊന്നു കണ്ടോട്ടെ.
ശരി സാറേ. ത്രേസ്യാമ്മ ഗണകൻ സാറെണീറ്റപ്പോൾ കയ്യിലൊരു സംഖ്യ കൊടുത്തു. വഴിപാടിനു ചെലവു വരൂല്ലേ?
സാത്വികനായ സാറ് ഒരു പൊതുജനസേവനവും ഹോബിയുമായാണ് ജോത്സ്യം ചെയ്യുന്നത്. ഞാനീ കാശു വാങ്ങുന്നതെന്താണെന്നു വെച്ചാൽ വഴിപാടിന്റെ പണം നിങ്ങളുടേതാവുമ്പോൾ ഫലസാദ്ധ്യത കൂടും. സാറ് തൊഴുതിറങ്ങി.
ത്രേസ്യയുടെ ഫോൺ വരുമ്പോൾ എബി കുളിച്ചു തലതോർത്തുകയായിരുന്നു. എന്നാമ്മച്ചീ പതിവില്ലാതെ കാലത്ത്? അവൻ മൊബൈലു സ്പീക്കറിലിട്ട് വേഷം മാറിത്തുടങ്ങി.
ഓ... ഒന്നൂല്ലടാ. എന്തായി നിന്റെ കഥയെഴുത്ത്? പ്രസിദ്ധ വാരികയിൽ സബ്ബെഡിറ്ററാണവൻ. വല്ലപ്പോഴുമൊക്കെ ഓരോ കഥയോ ലേഖനങ്ങളോ മറ്റു പ്രസിദ്ധീകരണങ്ങളിൽ അവന്റേതായി വരാറുള്ളത് കണ്ട പ്രസാധകൻ മുകുന്ദനാണ് അവനെ ഒരു നോവലെഴുതാൻ നിർബ്ബന്ധിച്ചത്. അതിന്റെ തയ്യാറെടുപ്പിലാണ് ഗോവയിലെ സന്ദർശനം. ഇത്തിരി സ്വസ്ഥമായി ഇരിക്കാമല്ലോ.
ഒന്നും
💬 Comments
View all comments