0%

Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]

Author : ഋഷി Read All Parts 1.6K

നോക്കി. ആ ഏലസ്സാണ്! ജപമാലയിൽ ധരിച്ചത്... ഐസുപോലെ തണുത്തിരിക്കുന്നു!

ഒരു ടീഷർട്ടും ബെർമുഡയും വലിച്ചുകേറ്റി അവൻ ബൈക്കിൽ കേറി. അന്നു വണ്ടിയോടിക്കുമ്പോൾ അവനാകെ ഏതൊക്കെയോ ചിന്തകളിൽ ലയിച്ചിരുന്നു. ഇവിടെയിപ്പോൾ എനിക്കെന്താണ് ചെയ്യാനുള്ളത്? താനൊരു ഡിക്റ്റട്ടീവൊന്നുമല്ല. എന്തൊക്കെയോ തനിക്കറിയാനാവാത്തത് ഇവിടെയെന്തോ നടക്കുന്നുണ്ട്...

ഇത്തിരി ദൂരത്തിൽ പിന്തുടർന്ന ജീപ്പവൻ ശ്രദ്ധിച്ചില്ല.

ആഹ്! അമ്മേ! പിന്നിൽ നിന്നാരോ ഇടിച്ചതും തെറിച്ചുവീണതും മാത്രമവനറിഞ്ഞു. പിന്നെ ചുറ്റിലുമിരുട്ട്....

ഓഹ്.. ബോധം വന്നപ്പോൾ തണുത്ത പരുക്കൻ തറയിൽ മലർന്നു കിടപ്പാണ്. തോളിൽ അസഹ്യമായ വേദന.. അവിടമാകെ വിങ്ങുന്നപോലെ. മുട്ടുകൾ നീറുന്നു. അനങ്ങാൻ കഴിയുന്നില്ല. അവൻ തോളത്തമർത്താൻ കൈ പൊക്കി. കഴിയുന്നില്ല! വലം കയ്യാരോ അമർത്തിപ്പിടിക്കുന്നതുപോലെ! അവൻ മെല്ലെ തല ഉയർത്തി... ഓ! കൈ മണിക്കണ്ടത്തിൽ കെട്ടിയിട്ടിരിക്കുന്നു! നൈലോൺ കയറുകൊണ്ട്. രണ്ടു കൈകളും അനക്കാൻ വയ്യ.

ഒരു നിമിഷം ! ടിക്ക് ടോക്ക് ടിക്ക് ടോക്ക്... കൂർത്ത ഹീലുകൾ പരുക്കൻ സിമൻ്റുതറയിൽ പതിഞ്ഞടുക്കുന്നു... കാണാൻ വയ്യ. തലയ്ക്കു പിന്നിലാണ്. എബി നൊമ്പരത്തിൻ്റെ ലഹരിയിൽ തളർന്നു കിടന്നു...

എന്താടാ നായേ! പരുത്ത സ്വരം. പെണ്ണിൻ്റേതാണ്. വേദനയുടെ പടലങ്ങളിലൂടെ അരിച്ചെത്തിയ ശബ്ദം പരിചയമുള്ളതായി അവനു തോന്നിയില്ല. എബിയൊന്നനങ്ങി. അനങ്ങാതവിടെ കെടക്കടാ! കൂർത്ത ചെരുപ്പിൻ്റെ തുമ്പ് അവൻ്റെ ചെവിയുടെ പിന്നിൽ ഇത്തിരി നോവിച്ചു കൊണ്ട് കുത്തി. എബി അനങ്ങിയില്ല.

മലയാളി തന്തയില്ലാത്തവനേ! നിനക്ക് ഗോവൻ പെണ്ണുങ്ങളെ വേണമല്ലേടാ! അവൻ്റെ കണ്ണുമൂടിക്കൊണ്ട് ഒരു തുണി വന്നു വീണു. ഏതോ മത്തുപിടിപ്പിക്കുന്ന ഗന്ധമവൻ്റെ സിരകളിലേക്കൊഴുകി... എവിടെയാണ് ഈ ഗന്ധമറിഞ്ഞത്?

ആലോചിക്കാൻ സമയം കിട്ടിയില്ല. അവൻ്റെ മുഖത്തേക്ക് ഒരു മാംസളമായ മത്തങ്ങ വന്നമർന്നു. ഒപ്പം കണ്ണുകളിലെ

💬 Comments

View all comments