0%

Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]

Author : chekuthaan Read All Parts 209
ഇവിടെവെച്ച് നീ ഒരു സീൻ ഉണ്ടാക്കിയാൽ അത് മൊത്തം കയ്യീന്ന് പോകും. ഒന്നാമതെ മരുന്ന് കയ്യിലുണ്ട് നമ്മൾ അടിച്ചിട്ടുമുണ്ട്, വല്ലവന്റേം വണ്ടിയാണ് കയ്യിൽ, നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലം പോരാത്തതിന് ഇത് ഗവണ്മെന്റ് പ്രോപ്പർട്ടി, ഇവരൊന്നു വിളിച്ചാൽ പോലിസ് ഇങ്ങോട്ട് എത്താൻ വലിയ സമയം ഒന്നും വേണ്ട. എല്ലാത്തിനും മേലെ അവൾ ഒരു പെണ്ണാണ് അവൾ ഒന്ന് കണ്ണും മുഖോം നനച്ചു മൂക്ക് പിഴിഞ്ഞ് കാണിച്ചാൽ കാര്യോം കാരണോം നോക്കാതെ നമ്മളെ എല്ലാവരും കൂടി പഞ്ഞിക്കിടും കൂട്ടിന് നിയമവും നിക്കും. പിന്നെ ഇങ്ങനത്തെ പെൺകുട്ടികൾ അവർക്ക് രെക്ഷപെടാൻ എന്ത് മാർഗവും നോക്കും. അപ്പൊ നിന്നേം എന്നെമൊക്കെ പ്രതിയാക്കി അവൾ അവൾടെ പാട്ടിനു പോകും. നീ പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? അഷിയുടെ ശബ്ദമാണ്. പുറത്തു നിൽക്കുന്ന അവരിൽ നിന്നും കണ്ണ് പറിക്കാതെ തന്നെ അവൻ തുടർന്നു.
പാമ്പിനെ പിടിക്കുമ്പോൾ സൂക്ഷിച്ചു വേണം പിടിക്കാൻ അല്ലെങ്കിൽ അത് നമ്മളെ ഇല്ലാതാക്കും. അതിന് വേണ്ടത് ആദ്യം പാമ്പിന്റെ ശ്രെദ്ധ തിരിക്കണം. മറ്റെന്തെങ്കിലും കാര്യത്തിൽ അവൻ ശ്രെദ്ധിച്ചു നിൽകുമ്പോൾ പതിയെ പിന്നിലൂടെ ചെന്ന് കഴുത്തിനു പിടിക്കണം. പിടിക്കണ പിടി ശെരിയാണെങ്കിൽ അവൻ എത്ര തന്നെ പിടച്ചാലും നിന്റെ കയ്യിൽ നിക്കും, മറിച്ചായാൽ……. അവൻ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി.പുറത്തു ഒരു മരക്കൂട്ടത്തിനു ഇടയിൽ പാർക്ക്‌ ചെയ്തിരിക്കുന്ന മഹിന്ദ്ര ബൊലേറോയിൽ ചാരിനിന്ന് അവർ വീണ്ടും ചുണ്ട് കൊരുത്തു. അവളുടെ കൈകൾ അവന്റെ കഴുത്തിലും പുറത്തും ഇഴയുന്നുണ്ട് അവൻ ഇടംകൈയ്യാൽ അവളെ വട്ടം ചുറ്റി അവനിലേക്ക് ചേർത്തുകൊണ്ടു അവളെ പുറകിലേക്ക് വളച്ചു അവന്റെ

💬 Comments

View all comments