0%

Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]

Author : chekuthaan Read All Parts 209
back, I'm worried" അവൾക് അത് അയച്ചതിനു ശേഷം ഞാൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു. അവന്മാരെയും വിളിച്ചു പുറത്തിക്കി. നിങ്ങൾ പോയി ബാഗെടുത്തോണ്ട് വാ. ഞാൻ വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നു. അഭിയും സൂരജും ക്ലാസ്സിലേക്ക് പോയി. Ashi: ഇത് ആരുടെയാടാ വണ്ടി. നീ ലാസ്റ്റ് കൊണ്ടുവന്നത് സ്കോഡയല്ലേ? ഒരു ഒക്ടാവിയ. Me: ഇതോ, ഇത് നമ്മുടെ ഒരു കമ്പനിക്കാരൻ പണയം പിടിച്ചതാ. സാധനം കൊള്ളാം നല്ല പവറാണ്. ടർബോ പെട്രോൾ എഞ്ചിൻ. Ashi: ഞാൻ ഇതേവരെ ലീനിയ ഓടിച്ചിട്ടില്ല.
Me: നീ തന്നെ എടുത്തോ നിനക്കാവുമ്പോ വഴി പറഞ്ഞു കഷ്ടപ്പെടണ്ടല്ലോ. അപ്പോഴേക്കും അവന്മാർ ബാഗുമായി എത്തി. Sur: എടാ നിന്റെ വണ്ടിടെ കീ താ അത് നമുക്ക് പോകുന്ന വഴി ഫ്ളാറ്റിലേക് വെച്ച് ഡ്രെസ്സും മാറിപ്പോകാം.അങ്ങനെ പതിനൊന്നരയോടെ ഞങ്ങൾ പോര് കാണാനായി സൂരജിന്റെ ഫ്ലാറ്റിൽ നിന്നും തിരിച്ചു. കോടനാട് എത്തിയപ്പോൾ ആഷി ആരെയോ വിളിച്ചു ഞങ്ങൾ പോകുന്ന റൂട്ട് പറഞ്ഞു കൊടുത്തു ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വഴിയരികിൽ നിന്ന ഒരു r15 ന്റെ അടുത്തായി അവൻ വണ്ടി ഒതുക്കി അവിടെ നിന്ന പയ്യന്മാരോട് ചിരിച്ചോണ്ട് സംസാരിച്ചു. അല്പം കഴിഞ്ഞു അവന്മാർ പോയി അഷിയും തിരിച്ചു വണ്ടിയിൽ കയറി ഞങ്ങളും യാത്ര തുടർന്നു. അധികം വൈകാതെ തന്നെ ഞങ്ങൾ സ്ഥലത്തെത്തി. കൊള്ളാം നല്ല സ്ഥലം തന്നെയാ. നഗരത്തിന്റെ തിക്കും തിരക്കും ബഹളവും ഇല്ലാതെ ശാന്തമായ ഒരു സ്ഥലം. വണ്ടി പാർക്ക്‌ ചെയ്തു ടിക്കറ്റ് ഒക്കെ എടുത്ത് ഞങ്ങൾ മുന്നോട്ട് നടന്നു. വർക്കിങ് ഡേ

💬 Comments

View all comments