0%

Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]

Author : chekuthaan Read All Parts 209
ആയത് കൊണ്ട് തന്നെ തിരക്ക് നന്നേ കുറവാണ്. ഒട്ടും തന്നെ ആൾക്കാരുടെ ശല്യമില്ലാതെ കിടന്ന ഒരു മൂലയ്ക് ഞങ്ങൾ ഇരിപ്പുറപ്പിച്ചു. പുഴ പാറക്കൂട്ടങ്ങൾക്കിടയിലൂടെ മെല്ലെ ഒഴുകുന്ന കാഴ്ച്ച മനസിനെ വല്ലാതെ തണുപ്പിച്ചു. പാറക്കൂട്ടങ്ങളും നിലയ്ക്കാത്ത ഒഴുക്കും ആയതു കൊണ്ട് അവിടെ ചെളിയോ അഴുക്കോ ഇല്ലാതെ നല്ല കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നു. Abhi: നീയെന്തോ സസ്പെൻസ് കൊണക്കാം എന്ന് പറഞ്ഞിട്ട് എവിടെടാ അത്. ആഷിയോട് അഭി ചോദിച്ചു. ആഷി പോക്കറ്റിൽ നിന്നൊരു അത്തർകുപ്പി പുറത്തേക്കെടുത്തു, അതിൽ അത്തർ പോലെ തന്നെ എന്തോ ഒരു ദ്രാവകം ഉണ്ടായിരുന്നു. അവൻ കുപ്പിയുടെ മൂടി തുറന്നു ഒരു തീപ്പെട്ടികൊള്ളി അതിനുള്ളിലെ ദ്രാവകത്തിലേക്ക് ഒന്ന് മുക്കി കയ്യിലിരുന്ന സിഗരറ്റിന്റെ പുറത്തു ആ ദ്രാവകം തേച്ച് പിടിപ്പിച്ചു. കുപ്പി തുറന്ന സമയം അതിൽ നിന്നും വന്ന മണം മനസിലായപ്പോ തന്നെ ഞങ്ങളുടെ മുഖത്ത് ഒരു ചിരി വിടർന്നിരുന്നു. അടുത്തകാലത്തൊന്നും ഞാനത് പ്രേതീക്ഷിക്കാഞ്ഞത് കൊണ്ടുതന്നെ അവന്റെ സസ്പെൻസ് ഞങ്ങൾക്കെല്ലാം ശെരിക്കും ബോധിച്ചു. Ashi: ഇന്നാ പിടി മൈരേ ആഷി വെറും വാക്ക് പറയാറില്ല അതും പറഞ്ഞു അവൻ ഓയിൽ പുരട്ടിയ സിഗരറ്റ് ഞങ്ങളുടെ നേർക് നീട്ടി. Abhi: വേണ്ട മോനെ നീ തന്നെ കത്തിച്ചോ എന്നിട്ട് തന്നാൽ മതി. കാട്ടരുവിയിലേക്ക് ഇറങ്ങി കിടന്നോണ്ട് അഭി പറഞ്ഞു. അതെ അത് തന്നെയാണ് അതിന്റെ ശെരി. ഞാനും സൂരജും അത് അംഗീകരിച്ചു ഞങ്ങളും വെള്ളത്തിലേക്കിറങ്ങി. ചുറ്റും മരങ്ങളും മുളങ്കൂട്ടങ്ങളും നിറഞ്ഞു നിന്നത്കൊണ്ട് തന്നെ ഞങ്ങളുടെ ശബ്ദം മാത്രമേ പുറത്തേക്ക് പോകു അതിനാൽ തന്നെ ഞങ്ങള്ക്ക് ഞങ്ങളുടേതായ ലോകത്ത് വിഹരിക്കാൻ

💬 Comments

View all comments