Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]
ഒരുപാട് സ്വാതന്ത്ര്യം ലഭിച്ചു. വളരെയേറെ നേരെത്തെ നീരാട്ടിനു ശേഷം കരയ്ക്കു കയറുമ്പോൾ ഞങ്ങളുടെ ശരീരത്തോടു കൂടി മനസ്സും തണുത്തിരുന്നു.
Suraj: ഹോ ചെറായിയിൽ എങ്ങാനും ആയിരുന്നു പോയിരുന്നതെങ്കിൽ ഇപ്പൊ
ആകെ ടയേർഡ് ആയെനെ. ചൂടും, തിരക്കും പിന്നെ പോലിസിനേം നോക്കണം. പക്ഷെ ഇത് കൊള്ളാം, എടാ ചിക്സ്നേം കൊണ്ടു വരാൻ പറ്റിയ സ്പോട് ആണല്ലോ. അത്യാവശ്യം കലാപരിപാടി നടത്താൻ ഈ മരങ്ങളുടെ മറ തന്നെ ധാരാളം, ദേ കണ്ടില്ലേ പിടിവലിയും കടിച്ചുപറിയും നടക്കുന്നത്.
ഞങ്ങൾ തിരിച്ചു നടക്കുന്ന വഴി മരങ്ങൾകിടയിൽ നിന്നു ചുറ്റുമുള്ളവരെ ഒളിച്ച് പ്രണയം പങ്കിടുന്ന കമിതാക്കളെ നിരീക്ഷിച്ചുകൊണ്ട് അവൻ വ്യക്തമാക്കി.
Abhi : ഇനിയിപ്പോ നീ പറഞ്ഞുതന്നിട്ട് വേണമല്ലോ ഞങ്ങള്ക്ക് അറിയാൻ.
തമാശ പറഞ്ഞും കളിയാക്കിയും ചിരിച്ചു തിമിർത്തുകൊണ്ടു ഞങ്ങൾ വണ്ടിക്കരികിലേക്ക് നടന്നു. അഷിയുടെ കയ്യിൽ നിന്നും വണ്ടിയുടെ കീ വാങ്ങി ഞാൻ പാർക്കിംഗ് സ്പോട്ടിലേക്ക് നടന്നു എന്റെ പുറകെ തന്നെ അവന്മാരും.
എടാ ഒന്നുകൂടി ഇട്ടോ നമുക്ക് പാർക്കിങ്ങിൽ വെച്ച് അടിച്ചിട്ട് പോകാം. ഞാൻ പിറകിൽ വരുന്ന അവന്മാരോടായി പറഞ്ഞു. അവിടെ പ്രണയിച്ചു നടക്കുന്നവരെ കണ്ടപ്പോൾ എന്റെ ഉള്ളിലും ഒരു പിടച്ചിലുണ്ടായി റിയ, എന്റെ പെണ്ണ്, അവൾക് എന്താകും സംഭവിച്ചിട്ടുണ്ടാകുക. അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ എത്തി അഭിയുടെ നിർബന്ധ പ്രകാരം വണ്ടിയിൽ ഇരുന്ന ചില്ലം എടുത്തു അതിലേക്ക് കഞ്ചാവ് നിറച്ചു തുടങ്ങി. നേരത്തെ ഞങ്ങൾ വന്നപ്പോൾ ഉണ്ടായിരുന്ന വണ്ടികളൊക്കെ തന്നെ തിരിച്ചു പോയതിനാൽ വണ്ടിയുടെ ഡിക്കി തുറന്നിട്ട് അവിടെ നിന്നുകൊണ്ട് അടിക്കാനുള്ള പരിപാടി ആയിരുന്നു. പിന്നെ ഓർത്തു വെറുതെ എന്തിനാ റിസ്ക് എടുക്കണേ,
💬 Comments
View all comments