Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]
വരും, ക്യാൻസർ വന്നു ചാകാറായ നിന്റെ തന്തയാണോ അതോ നിന്നേ കണ്ണുംപൂട്ടി വിശ്വസിക്കുന്ന മമ്മി ആണോ എന്നറിയില്ല അവൻ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വരുന്നത്. പക്ഷെ വേറൊരാൾ എന്തായാലും അവന്റെ കൂടെ കാണും, നിന്റെ പാർട്ണർ ഇൻ ക്രൈം നിന്റെ ഏറ്റവും വലിയ ഫാൻ, നിന്റെ അനിയൻ.. അവനും കൂടി അറിയട്ടെ ചേച്ചിയുടെ മഹത്വം. ഇങ്ങനൊരു നെറികെട്ടവളേ ചേച്ചിയെന്നു വിളിക്കേണ്ടി വന്ന അവൻ നിന്നേ വെറുപ്പോടെ നോക്കുന്നത് ഞങ്ങൾക്ക് കാണണം. ഇതിൽ കുറഞ്ഞതൊന്നും നീ അര്ഹിക്കുന്നില്ലെടി……
അതുകൂടി കേട്ടതോടെ അവൾ ആകെ കണ്ണുകൊണ്ട് നിലത്തേക്ക് തളർന്നു വീണുകൊണ്ടു പൊട്ടിക്കരഞ്ഞു….. എന്നാൽ അവളുടെ ശബ്ദം ഒട്ടും പുറത്തേയ്ക്ക് വന്നിരുന്നില്ല കൂടാതെ എന്റെ മുഖത്തേക്ക് ഒന്നു ദയനീയമായി നോക്കി… അവൾക്കെന്തോ പറയാനുള്ളത് പോലെ. എനിക്കാണേൽ ഇത് കണ്ടിട്ട് കുറച്ചു നാളായി മനസിലുള്ള കനലണഞ്ഞ നിർവൃതിയായിരുന്നു. അവളുടെ അവസ്ഥ കാണുമ്പോൾ സങ്കടവുമുണ്ട് അതൊരുപക്ഷേ അവളെ ഞാൻ അത്രത്തോളം സ്നേഹിച്ചത് കൊണ്ടാവാം അല്ലെങ്കിൽ, എന്റെ മനസിന്റെ എനിക്കദൃശമായ കോണിൽ ഇപ്പോഴുമുള്ളതുകൊണ്ടാവാം.
ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് അവളെ പിടിച്ചെണീപ്പിച്ചു അവൾ എന്റെ നേരെ നോക്കുന്നില്ല, ഞാൻ അവളുടെ അടികൊണ്ട കവിളിൽ ഒന്നു തഴുകി,
വേണമെങ്കിൽ ഒന്ന് നീയും പൊട്ടിച്ചോടാ, ആൽവിൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
അതുകേട്ടതും ഞാൻ ഒന്നു പുഞ്ചിരിച്ചു… ആൽവിൻ പറഞ്ഞത് കേട്ട റിയ പെട്ടെന്ന് കൈകൾ ചുരുട്ടി തുടകളോട് ചേർത്ത് പിടിച്ചമർത്തി, രണ്ടു കാലുകളും മുട്ടുമടക്കി നെഞ്ചോടു ചേർത്തു ഒന്നു കൂനിക്കൂടി, ഒന്നു രണ്ടു സെക്കന്റ് കഴിഞ്ഞിട്ടും അടിയൊന്നും കിട്ടാതെ വന്ന അവൾ പതിയെ കണ്ണു തുറന്നു, പുഞ്ചിരിച്ചുകൊണ്ട്
💬 Comments
View all comments