0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
മേളിൽ വണ്ടി ഞാൻ കയറ്റിയില്ല. പതിഞ്ഞ ശബ്ദത്തിൽ വണ്ടിയിൽ വെച്ചിരുന്ന പാട്ടും കേട്ട് സംസാരിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. പുറമെ നിർവികാരതയായിരുന്നു എങ്കിലും എന്റെ ഉള്ളിൽ ഒരു കടൽ ഇളകിമറിയുകയായിരുന്നു, ഒരുപക്ഷെ അവന്മാർക്കുമത് മനസിലായിട്ടുണ്ടാകും. അഡെലിന്റെ റോളിങ് ഇൻ ദ ഡീപ് എന്ന പാട്ട് പതിയെ നേർത്തു നേർത്തു വന്നു അവസാനിച്ചു….. "കൈസേ ബതായേ ക്യു തുജുകോ ചാഹേ യാരാ ബതാ ന പായെ ബാതോം ദിലോം കി ദേഖോ ജോ ബാഖി അംഖേ തുഛേ സമ്ഛായേ തൂ ജാനേ നാ ആ… തൂ ജാനേ നാ" ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായിരുന്നു അത്, വണ്ടിക്കുള്ളിൽ ആത്തിഫ് അസ്ലമിന്റെ ശബ്ദത്തിൽ ഒഴുകിയെത്തിയ ആ പാട്ട് എന്റെ സകല നിയന്ത്രണങ്ങളും തകർത്തു. നിമിഷനേരംകൊണ്ട് ഞാൻ അടക്കി നിർത്തിയ വികാരങ്ങളെല്ലാം അണപൊട്ടിയൊഴുകി ഓരോ വരികളും എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി എന്റെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ടിരുന്നു. എന്നെ ഇത്രയും സ്വാധീനിച്ച മറ്റൊരു സോങ് അതിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല ഇന്നും ആ പാട്ട് കേൾക്കുമ്പോൾ എന്റെ ഉള്ളം പിടയും കണ്ണ് നിറയും അത് ഞാൻ അംഗീകരിച്ചു കൊടുക്കുന്ന സത്യമാണ്. എന്റെ സുഹൃത്തുക്കളിൽ പലർക്കും അത്
അറിവുള്ളതുമാണ്. നടുറോഡിൽ വണ്ടി ചവിട്ടി നിർത്തി ഞാൻ പൊട്ടിക്കരഞ്ഞു പെട്ടെന്നെന്റെ ഭാവമാറ്റം കണ്ട അവന്മാരും അന്തിച്ചുപോയി, ഞാനാണേൽ കൊച്ചുകുട്ടികളെ പോലെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. നിർത്തണം ഇനി അവൾക്കു വേണ്ടി ഒരു തുള്ളി കണ്ണീരു പോലും പൊഴിക്കരുത് എന്ന് ആഗ്രഹമുണ്ടെങ്കിലും പക്ഷെ ആ നിമിഷം ഞാൻ തീർത്തും നിസ്സഹായനായിരുന്നു. എന്നെ ആശ്വസിപ്പിക്കാനുള്ള മാർഗങ്ങൾ ഒന്നും നടക്കുന്നില്ല

💬 Comments

View all comments