0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
എന്നുകണ്ട അവന്മാരും എന്റെ ബുദ്ധിമുട്ട് കുറച്ചൊന്നു പെയ്തൊഴിയട്ടെ എന്ന നിലയിലായിരുന്നു. മച്ചാ വണ്ടി റോഡിനു നടുക്കാണ് കുറച്ചു ഒതുക്കി നിർത്തെടാ സൂരജ് മുന്നിൽ നിന്നും ഒരു വണ്ടി വരുന്നത് കണ്ടു എന്നോട് പറഞ്ഞു. എന്നാൽ കണ്ണു നിറഞ്ഞു കാഴ്ച മങ്ങിയ അവസ്ഥയിലായിരുന്ന എനിക്ക് അതിന് കഴിയുമായിരുന്നില്ല എന്നത് എന്നേക്കാൾ നന്നായി സൂരജിന് അറിയാമായിരുന്നു. നീ പെടൽ ബാലൻസ് ചെയ്താൽ മതി വണ്ടി ഞാൻ ഒതുക്കികോളാം, എന്റെ ഇടങ്കാലിൽ തട്ടിക്കൊണ്ടു ക്ലച് ഡിപ് ചെയ്യാൻ അവൻ എനിക്ക് സിഗ്നൽ തന്നു. അവന്റെ നിർദേശാനുസരണം ഞാൻ മുന്നോട്ട് നോക്കാതെ തന്നെ സീറ്റിൽ ചാരിക്കിടന്നോണ്ട് ക്ലച് ചവിട്ടി, സൂരജ് ഫസ്റ്റ് ഗിയറിട്ട് വണ്ടി ഒതുക്കാനുള്ള പരിപാടി തുടങ്ങി. അവന്റെ നിർദേശാനുസരണം ഞാൻ പെടൽ അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. ഒട്ടും തന്നെ പണിപ്പെടാതെ വണ്ടി ഒതുക്കിയിട്ട് അവർ ഞാൻ ഒന്ന് നോർമൽ ആകാൻ കാത്തിരുന്നു ആരും എന്റെ അവസ്ഥയെ പറ്റി ഒന്നും പറഞ്ഞില്ല, എന്റെ മാനസികാവസ്ഥയേ പറ്റി കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നു എന്നുവേണം കരുതാൻ. ഒരുതരത്തിൽ അത് തന്നെയായിരുന്നു എനിക്കും ആവശ്യം ഒരുപക്ഷെ അവർ എന്നോട് അതിനെ പറ്റി സംസാരിക്കാനോ ആശ്വസിപ്പിക്കാനോ വന്നിരുന്നെങ്കിൽ എന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. എന്തായാലും എന്റെ അവസ്ഥ മനസിലാക്കി എന്റെ വികാരങ്ങളെ മാനിച്ചു എനിക്ക് സ്വയം ആശ്വാസം കണ്ടെത്താനുള്ള സ്‌പേസ്‌ തന്ന എന്റെ കൂട്ടുകാർ, എന്നെ എത്രത്തോളം മനസിലാക്കിയിരുന്നു എന്നതെനിക്കന്നറിയാൻ കഴിഞ്ഞു പാട്ട് തീർന്ന് ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞാണ് എന്റെ ഉള്ളിലെ തിരകൾ ഒന്നടങ്ങി ശാന്തമാകാൻ തുടങ്ങിയത്. എങ്കിലും ഏങ്ങലടി ശാന്തമാകാൻ വീണ്ടും സമയമെടുത്തു. Me: കൊല്ലണോടാ

💬 Comments

View all comments