Chapter Title : ഓർമ്മകൾ 1 [Adam]
നിന്നും ഒഴിവാക്കി. സാലിയും അവരും വഴക്കു കൂടുന്നതല്ലാതെ സംസാരിക്കുന്നതു ഞാൻ കണ്ടിരുന്നില്ല. ഉപ്പയും പതുകെ സാലിയിൽ നിന്നും എന്നിൽ നിന്നും അകലുന്നതായി എനിക്കും മനസിലായി തുടങ്ങി. പക്ഷെ പുതിയ ഉമ്മ എന്നോട് സ്നേഹമോ വെറുപ്പോ കാണിച്ചിരുന്നില്ല. അവരുടെ ചെറിയ മകൾ അലിയ ഒരു പാവം കുട്ടി ആയിരുന്നു. വീട്ടിൽ വരുമ്പോൾ അവൾക്കു 4 വയസായിരുന്നു പ്രായം. വർഷങ്ങൾക്കിപ്പുറം അവളും ഏറെ മാറിയിരുന്നു.
സാലി പഠിക്കാൻ മിടുക്കി ആയിട്ടും പതിനെട്ടുതികഞ്ഞപ്പോൾ തന്നെ പുതിയ ഉമ്മയുടെ ഒരു ബന്ധുവിനെ കൊണ്ട് നികാഹ് കഴിപ്പിച്ചു. 7 കൊല്ലം മാത്രം നീണ്ടു നിന്ന ഒരു വിവാഹമായിരുന്നു അത്.ഞാൻ ഡിഗ്രി സെക്കന്റ് ഇയർ ഏഴാം എഴുതാൻ പോകാൻ ഇറങ്ങുമ്പോൾ ആണ്, സാലിയും അവളുടെ 2 വയസുള്ള മകളുമായി(ആമി) വീട്ടിൽ കയറിവന്നത്. ആ വരവ് തിരിച്ചു പോകാനുള്ളതല്ല എന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷെ അതിന്റെ കാരണം ആ നിമിഷം എനിക്ക് അറിയില്ലായിരുന്നു. പൊതുവെ ആരോടും അതികം സംസാരിക്കാതെ എന്നിൽ ഒതുങ്ങി ജീവികനായിരുന്നു അന്നും എനിക്കിഷ്ടം.
ഞാൻ പരീക്ഷ കഴിഞ്ഞു തിരിച്ചു വരുമ്പോൾ കണ്ടത്. ഉമ്മ സാലിയുടെ ബാഗും വസ്ത്രങ്ങളും എല്ലാം വലിച്ചു മുറ്റത്തിട്ടിരിക്കുന്നതാണ്. ഞാൻ കേറുന്നത് കണ്ടു അവരെന്നോട് ആക്രോശിച്ചു പറഞ്ഞു.
"നീയും നിന്റെ ഇത്തയും ഇനി ഈ വീട്ടിൽ കേറരുത്." എനിക്ക് ഒന്നും പറയാൻ പറ്റുന്നതിനു മുമ്പ് തന്നെ അവർ കയറി വാതിൽ അടച്ചു. ഉമ്മറത്തെ ചാര് കസേരയിൽ ഒന്നും മിണ്ടാതെ ഏതെല്ലാം കേട്ടിരിക്കുന്ന ഉപ്പയെ ഞാൻ ഒന്ന് നോക്കി. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല. സാലി കരഞ്ഞു കൊണ്ട് ഉപ്പയോട് എന്തൊകൊയെ പറയുന്നുണ്ടായിരുന്നു.
💬 Comments
View all comments