Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
എന്നാൽ വണ്ടി ഒതുക്കി നിർത്താൻ പറ്റിയ ഒരിടം ഇതുവരെ കണ്ടില്ല. കൂടെ ഉള്ള ക്ലീനർ പയ്യൻ ചോട്ടു എന്ന രാകേഷ് ആണെങ്കിൽ നല്ല ഉറക്കം. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വണ്ടി നിർത്താൻ പറ്റിയ ഒരിടം കണ്ടു. മഹീന്ദർ വണ്ടി സ്ലോ ചെയ്ത് ഒതുക്കി നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി ഒന്ന് മൂരി നിവർത്തി. മഴ ചാറുന്നുണ്ട്. വണ്ടിയുടെ അരികിൽ തന്നെ ഒരു ചെറിയ വെള്ളച്ചാട്ടം കണ്ടു. അതിൽ നിന്ന് വെള്ളം എടുത്തു മുഖത്ത് ഒഴിച്ചപ്പോൾ തന്നെ ആകെ ഒരു ഉന്മേഷം തോന്നി. "ചോട്ടൂ... ഓയ് ചോട്ടൂ... ഉടോ സാലെ...!" മഹീന്ദർ വെളിയിൽ നിന്ന് ചോട്ടുവിനെ വിളിച്ചു. "ക്യാ ഭായ്..? കല്യാൺ ആഗയാ ക്യാ?" (കല്യാൺ എത്തിയോ?) ചോട്ടു ഉറക്കച്ചവടോടെ ചോദിച്ചു. "അബെ ബാഹർ ആജാ സാലെ, കിത്നാ ദേർ സെ സോ രഹാ ഹേ തു?" (പുറത്തോട്ട് വാടാ എത്ര നേരമായി കിടന്നു ഉറങ്ങുന്നു.) അയാളുടെ ഒച്ച കേട്ട് അവന്റെ ഉള്ള ഉറക്കം പോയി. അവനും പതിയെ പുറത്തിറങ്ങി വെള്ളച്ചാട്ടത്തിനു അരികിലേക്ക് നടന്നു. "പോയി മുഖം കഴുകി വാ ഇനി ഉറങ്ങിയാൽ നിന്നെ ഞാൻ വണ്ടിന്ന് തൂക്കി വെളിയിൽ എറിയും." അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു വിട്ടു. ചോട്ടു വിറച്ചു വിറച്ചു കുറച്ച് വെള്ളം എടുത്ത് മുഖം കഴുകി. പിന്നെ വായിൽ വെള്ളം കൊണ്ട് ദൂരേക്ക് നീട്ടി തുപ്പി. പെട്ടെന്നാണ് അവനാ കാഴ്ച കണ്ടത്, വെള്ളം വന്നു വീഴുന്ന പാറയുടെ ഒരു വശത്ത് ചോരയിൽ കുളിച്ച ഒരാൾ. അത് കണ്ടതും അലറി വിളിച്ച് അവൻ പുറകോട്ട്
💬 Comments
View all comments