Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
ചാടി. "ഭായ്....." അവന്റെ വിളികേട്ട് മഹീന്ദർ ഓടി എത്തി. അയാൾ അവൻ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. "ദൈവമേ... ആരാ ഇത്.." അയാൾ അറിയാതെ അയാളുടെ നാവ് ചലിച്ചു. സമചിത്തത വീണ്ടെടുത്ത ഉടനെ അയാൾ വേഗം ഓടി ചെന്ന് ചോരയിൽ കുളിച്ച ആ ശരീരം നിവർത്തി തന്റെ മടിയിൽ വെച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ചോര വീണ് മഹീന്ദറിന്റെ മടിത്തട്ട് കുതിർന്നു.
"ചോട്ടു...ആ തോർത്ത് താ വേഗം. ഇയാളെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. ജീവനുണ്ട്. വാ വന്നു പിടിക്ക്." മഹീന്ദർ ആജ്ഞയാപിച്ചു. ആ നേരം കൊണ്ട് അവനും സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു. ഒട്ടും സമയം കളയാതെ അവൻ ആ തോർത്ത് അയാൾക്ക് എറിഞ്ഞു കൊടുത്തു ശേഷം ഓടി വന്നു അയാളെ പൊക്കി എടുക്കാൻ സഹായിച്ചു.
മഹീന്ദർ ആ തോർത്ത് കൊണ്ട് അയാളുടെ തലയിൽ മുറിഞ്ഞ ഭാഗം അമർത്തി കെട്ടി അതോടെ ചോരയുടെ ഒഴുക്ക് കുറഞ്ഞു. "ഭായ് നമുക്ക് ഒരു ആംബുലൻസ് വിളിക്കാം? ഇയാളെ നമ്മൾ എങ്ങനെ കൊണ്ടുപോകും അല്ലെങ്കിൽ? " "ആംബുലൻസ് വിളിച്ചു അവർ എത്തി ഇയാളെ കൊണ്ടുപോകുമ്പോ താമസിക്കും, ഒരു കാര്യം ചെയ്യാം നമ്മുടെ വണ്ടിയിൽ കൊണ്ടുപോകാം എന്നിട്ട് പോണ വഴി നമുക്ക് ആംബുലൻസ് വിളിക്കാം ഒരു പക്ഷേ അവർ നമ്മുടെ കൂടെ ഓടി എത്തിയാൽ ഇയാളെ നമുക്ക് ആ വണ്ടിയിലേക്ക് മാറ്റാം." മഹീന്ദർ പറഞ്ഞതാണ് ശെരിയെന്നു അവനും തോന്നി. സമയം തീരെ കളയാൻ ഇല്ല. അവർ അയാളെ താങ്ങി ട്രക്കിന്റെ ക്യാബിനിൽ കയറ്റി, ചോട്ടു അപ്പൊ തന്നെ തളർന്നു പോയിരുന്നു. ഒട്ടും വൈകാതെ തന്നെ അവരുടെ
💬 Comments
View all comments