Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
വണ്ടി അയാളെയും കൊണ്ട് പറന്നു. ചോട്ടു അയാളുടെ മുറിവിൽ തുണി ചേർത്ത് അമർത്തി പിടിച്ചു മറ്റേ കൈ കൊണ്ട് ഫോൺ എടുത്ത് ആംബുലൻസ് കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. "ചോട്ടു... വേഗം നീ മാപ്പിൽ നമുക്ക് അടുത്ത് ഉള്ള ഹോസ്പിറ്റൽസ് ഏതാണെന്നു നോക്ക് ഇനിയിപ്പോ ആംബുലൻസ് വരുന്നത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല." അവന്റെ വിരലുകൾ ഫോണിൽ ദ്രുതവേഗം ചലിച്ചു. "ഭായ്.. ദേ നോക്ക് 3 കിലോമീറ്റർ മുന്നോട്ട് പോയാൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. K.V.M ഹോസ്പിറ്റൽ." "ഹോ ഭാഗ്യം...നീ ആ ഹോസ്പിറ്റലിന്റെ നമ്പർ ഡയൽ ചെയ്ത് വേഗം ഒരു സ്ട്രക്ചർ റെഡി ആക്കാൻ പറ. ആക്‌സിഡന്റ് കേസ് ആണെന്ന് പറഞ്ഞാൽ മതി." മഹീന്ദർ ആക്സിലേറ്ററിൽ ഒന്നുകൂടി കാൽ അമർത്തി. വണ്ടി മുന്നോട്ട് കുതിച്ചു.
അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റൽ കോമ്പൗണ്ടിലേക് ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും അന്തം വിട്ടു. സഡൻ ബ്രേക്കിട്ട വണ്ടിയുടെ വീലുകൾ നിരങ്ങി നീങ്ങി നിശ്ചലമായി. വണ്ടി നിന്നതും അതികായനായ മഹീന്ദർ ചാടി ഇറങ്ങി, അപ്പോഴേക്കും വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് രണ്ട് അറ്റെൻഡേർസ് ഓടി എത്തി. ചോട്ടുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ മഹീന്ദർ അയാളെ വേഗം തന്നെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി. അപ്പോഴും അയാൾക്ക് ബോധം ഉണ്ടായിരുന്നില്ല. *****************************
"Hello docter Metha... !! There is an emergency, can you please come to the operation theatre?" "What happened Pooja?" "Sir there is an accident case
💬 Comments
View all comments