Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
admitted over here, heavy blood lose is there, can you please come soon?" "Ya i am coming, just a moment. You people just start the procedures i will be there with in a minute." കിരൺ മേത്ത... അറിയപ്പെടുന്ന ഒരു സർജൻ ആണ്. ഫോൺ വെച്ചതും ഡോക്ടർ സ്റ്റെതസ്കോപ് കയ്യിലെടുത്തു ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി കുതിച്ചു. പോകുന്ന വഴി തന്നെ അയാൾ ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോക്ടർ അലക്സ് പോളിനെയും വിവരം അറിയിച്ചു. തീയേറ്ററിനു മുന്നിൽ തന്നെ മഹീന്ദറും ചോട്ടുവും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടർ മേത്ത അവരെ കടന്നു ഉള്ളിലേക്ക് പോയി ഒട്ടും വൈകാതെ തന്നെ ഡോക്ടർ പോളും സ്ഥലത്തെത്തി.
അപ്പോഴേക്കും ജൂനിയർ ഡോക്ടർസ് അയാളുടെ മുറിവ് എല്ലാം ക്ലീൻ ചെയ്ത് തുടങ്ങിയിരുന്നു. ഡോക്ടർ മേത്ത അയാളെ വിശദമായി പരിശോദിച്ചു. "സിസ്റ്റർ വേഗം ഇയാളുടെ ബ്ലഡ് സാംപിൾ എടുത്ത് ഗ്രൂപ്പ് ചെക്ക് ചെയ്യ്, നമ്മുടെ ബ്ലഡ് ബാങ്കിൽ ഉണ്ടോന്നു നോക്ക് ആദ്യം ഇല്ല എങ്കിൽ പുറത്തുന്നു ഏർപ്പാടാക്കാൻ ഉള്ള വഴി നോക്ക്." ഡോക്ടർ പോൾ സിസ്റ്റർനു നിർദേശം നൽകി. "സർ ഗ്രൂപ്പ് ചെക്ക് ചെയ്യാൻ ഞാൻ ആൾറെഡി സാംപിൾ കൊടുത്തിട്ടുണ്ട് അത് ഉടനെ കിട്ടും, ഞാൻ അത് നോക്കിട്ട് വരാം." "ഗുഡ്... ദെൻ മെയ്ക് ഇറ്റ് ഫാസ്റ്റ്." "ഓക്കേ ഡോക്ടർ..." "പോൾ... ഇത് കണ്ടിട്ട് ആക്‌സിഡന്റ് ആണെന്ന് തോന്നുന്നില്ല. ലുക്സ് ലൈക്ക് ആരോ തലയിൽ അടിച്ചത് പോലെ ഉണ്ട്. ഈ മുറിവ് കണ്ടോ.
💬 Comments
View all comments