0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 600

അപ്പോഴേക്കും അതിന്റെ പൂർണ്ണ വേഗത്തിൽ എത്തിയിരുന്നു. പെട്ടന്ന് അവന് ആരോ ഉള്ളിൽ നിന്നും ഡോർ തുറക്കുന്ന പോലെ തോന്നി. അവൻ വേഗം തന്നെ ഡോറിന്റെ സൈഡിലെ കമ്പിയിൽ തൂങ്ങി ഒരു വശത്തേക്ക് ചരിഞ്ഞു എന്തിനും തയ്യാറായി നിന്നു.

ഡോർ തുറന്നു പുറത്തേക്കു ആദ്യം നീണ്ട് വന്നത് ഒരു വലിയ കത്തി ആണ്. ഡോറിനു മുന്നിൽ നിന്നും മാറിയത് നന്നായി എന്നവന് തോന്നി. അവൻ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു. കത്തിയുടെ പിന്നാലെ പുറത്തേക്കു ഒരു തല നീണ്ട് വന്നതും എക്സ് കമ്പിയിൽ മുറുകെ പിടിച്ചു ഒരു കാൽ പൊക്കി അവന്റെ മൂക്ക് പൊളിയുന്ന തരത്തിൽ ഒന്ന് കൊടുത്തു. അവൻ തെറിച്ചു അകത്തേക്ക് വീണു. കത്തി പുറത്ത് ട്രാക്കിലേക്കും. ഒറ്റ കുതിപ്പിന് അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി.

ഉള്ളിൽ കടന്ന ഉടൻ താഴെ വീണ് എഴുന്നേക്കാൻ ശ്രമിക്കുന്നവന്റെ നെഞ്ചിൽ എക്സ് ആഞ്ഞു ചവിട്ടി. ആ ഒരു ചവിട്ടിൽ അയാൾ അവിടെ വീണുപോയി. അപ്പോഴേക്കും ഉള്ളിൽ നിന്നും ആരൊക്കെയോ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്നത്‌ അവൻ കണ്ടു.

"എന്റെ പ്രതീക്ഷ തെറ്റിയില്ല. ഈ കംപാർട്മെന്റിൽ എന്തോ ഒരു നിഗൂഢത നിറഞ്ഞു നിൽക്കുന്നുണ്ട്. എന്താണെങ്കിലും അത്‌ കണ്ട് പിടിച്ചേ മതിയാവു." നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് തന്റെ ജീവൻ നിലനിൽക്കുന്നത് എന്നുകണ്ട എക്സ് പൊടുന്നനെ ജാഗരൂകൻ ആയി.

അപ്പോഴേക്കും ഒരുവൻ അവന്റെ തൊട്ടടുത്ത് എത്തിയിരുന്നു. എക്സിന്റെ കഴുത്തിനു നേരെ നീണ്ട അവന്റെ കൈ തട്ടി അകറ്റിയിട്ട് വശംതിരിഞ്ഞു അയാളുടെ വയറിൽ മുട്ടുകാൽ കൊണ്ട് ഒരു തൊഴി തൊഴിച്ചു. അതിൽ അയാൾ കുനിഞ്ഞു നിന്നു

💬 Comments

View all comments