Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]
രണ്ടാമത്തെ അടിക്ക് അവൻ തയ്യാറാകുന്ന സമയം എക്സ് അവന്റെ കാല് രണ്ടിലും പിടിച്ചു മുന്നിലേക്ക് വലിച്ചു.
അടിതെറ്റി അവൻ മറിഞ്ഞു വീണു. എന്നാൽ നാലാമനും സമനില വീണ്ടെടുത്ത മൂന്നാമനും ചേർന്ന് വീണ്ടും എക്സിന്റെ മുതുകിൽ തന്നെ തൊഴിച്ചു. അന്നേരം കൊണ്ട് ആ ബോഗിയുടെ മറുതലക്കൽ നിന്നും അഞ്ചാമത് ഒരാൾ കൂടി ഊരി പിടിച്ച കത്തിയുമായി അവരുടെ അടുത്തേക്ക് വന്നുകൊണ്ടിരിന്നു.
ജീവൻ വീണ്ടും കൈ വിട്ട് പോകാൻ പോകുന്നു എന്നൊരു തോന്നൽ ഒരു മിന്നൽ പോലെ അവന്റെ ഉള്ളിൽ വീശിയടിച്ചു. മുന്നിൽ നിൽക്കുന്നവർ ആരാണെന്നു അറിയില്ല. എന്നാൽ അവരുടെ രണ്ട് പേരുടെയും ചുണ്ടിൽ ചിരി വിടരുന്നത് എക്സ് കണ്ടു.കമ്പിസ്റ്റോറീസ്.കോം അവരുടെ പിന്നിൽ അഞ്ചാമനും വന്നു നിന്നു.
"ആരാടാ നായെ നീ? പൊലീസോ? നിന്റെ വേഷോം ഭാവോം ഒക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. എന്തിനാ നീ ഇതിൽ വലിഞ്ഞു കയറിയത്?" അഞ്ചാമൻ അവനു നേരെ ചീറിക്കൊണ്ട് ചോദിച്ചു.
"നാവിറങ്ങി പോയോട കള്ള കഴുവേർടെ മോനേ??" മൂന്നാമന്റെ മുഷ്ടി അവന്റെ മുഖം പൊളിക്കാൻ ആയി പാഞ്ഞു വന്നതും അവൻ ഒരു ആർത്തനാദത്തോടെ എക്സിന്റെ മുകളിൽ കൂടി തെറിച്ചു വീണതും ഒന്നിച്ചായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാൻ തിരിഞ്ഞ അഞ്ചാമന്റെ അലർച്ച കേട്ട് എക്സും നാലാമനും ഒരുപോലെ നടുങ്ങി. ബോഗിയുടെ രണ്ട് വശത്തും ഉള്ള ബെർത്തിന്റെ കമ്പിയിൽ തൂങ്ങി അഞ്ചാമന്റെ നെഞ്ചിലും കഴുത്തിലും ഒരേപോലെ മാറി മാറി ചവിട്ടുന്ന ഒരു പെൺകുട്ടിയെ കണ്ട് എക്സ് ഞെട്ടി.
ഞൊടിയിടയിൽ സമനില വീണ്ടെടുത്ത എക്സ് അവൾക്ക് നേരെ തിരിഞ്ഞ നാലാമനെ പിന്നിൽ നിന്നും പിടിച്ച് ട്രെയിനിന്റെ ജനലിൽ തല ചേർത്ത് ഇടിച്ചു.
ഇടതടവില്ലാതെ ഉള്ള അവളുടെ പ്രഹരങ്ങൾ കൊണ്ട അഞ്ചാമൻ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിപ്പിച്ചു നിലത്തേക്ക് വീണു. തികഞ്ഞ ഒരു അഭ്യാസിയുടെ മെയ്‌വഴക്കം ആയിരുന്നു അവളിൽ.
അപ്പോഴേക്കും പിടഞ്ഞെഴുനേറ്റ ഒന്നാമന്റെ തുടയിൽ രണ്ടാമന്റെ കാലിൽ നിന്നും ഊരിയെടുത്ത കത്തി അവൾ കയറ്റിയിരുന്നു. പച്ച മാംസത്തിൽ ഇരുമ്പ് ഉരഞ്ഞു കയറിയ സുഖം അയാൾ നല്ലോണം തന്നെ അനുഭവിച്ചു. നിമിഷ നേരം കൊണ്ട് അവർ രണ്ടുപേരും ചേർന്ന്
💬 Comments
View all comments