0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 623

ഒന്ന് ശ്രദ്ധിച്ചേക്കണം. അഥവാ ഉണ്ടെങ്കിൽ നിന്റെ മുഖം അതിൽ പെടാതെ നോക്കണം. ദേ ഈ തൊപ്പി വെച്ചോ നീ." ഹരി ബാഗിൽ നിന്നും ഒരു തൊപ്പി എടുത്ത് അവനു നൽകിയതും ചോട്ടു അതും തലയിൽ വെച്ച് നടന്നകന്നു. ഹരി അപ്പോഴും ജാഗരൂകൻ ആയിരുന്നു, അവൻ ചുറ്റുപാടും വീക്ഷിച്ചുകൊണ്ടേ ഇരുന്നു. ഒരു ആക്രമണം ഏത് നിമിഷം വേണേലും ഉണ്ടാവും. ഇതേ സമയം ജാനകി കൂടെ ഉള്ളവർക്ക് ധൈര്യം പകർന്നുകൊണ്ടിരുന്നു. അവളുടെ മനസ്സാന്നിദ്ധ്യം കിഷോറിനെ അമ്പരപ്പിച്ചു. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആ കണ്ടെയ്നറിനുള്ളിൽ എല്ലാവരും ശ്വാസമടക്കി പിടിച്ചാണ് ഇരുന്നത്.

അല്പം കഴിഞ്ഞതും ചോട്ടു ഫുഡ് വാങ്ങി തിരിച്ചെത്തി. "ഹരി ഭായ്, ഭായ് പറഞ്ഞത് പോലെ അവിടെ ക്യാമറ ഉണ്ടായിരുന്നു. മൂന്ന് എണ്ണം. ഒന്ന് വെളിയിലും രണ്ടെണ്ണം ഉള്ളിലും." "കൊള്ളാല്ലോ നീ, എണ്ണം വരെ കൃത്യമായി എടുത്തല്ലോ. ആർക്കും സംശയം ഒന്നും തോന്നില്ലല്ലോ അല്ലേ?" "എന്തിന്?? ഞാൻ ഭക്ഷണം വാങ്ങാൻ പോയതല്ലേ എന്നെ എന്തിനാ സംശയിക്കണേ? നമ്മൾ നമ്മളെ തന്നെ അധികം ശ്രദ്ധിച്ചാൽ ആണ് മറ്റുള്ളവരും നമ്മളെ ശ്രദ്ധിക്കുന്നത്. നമ്മൾ സ്വാഭാവികം ആയി നടന്നാൽ ആർക്കും ഒന്നും തോന്നില്ല." ചോട്ടു പറഞ്ഞത് കേട്ട് അവർ രണ്ടും ചിരിച്ചു. എന്നാൽ അവൻ പറഞ്ഞത് സത്യമാണെന്ന് അവർക്കും തോന്നി. "അല്ല ഇത് അവർക്ക് കൊടുക്കണ്ടേ?" "ഇപ്പൊ കൊടുക്കണ്ട അടുത്ത ഹോട്ടലിൽ നിന്ന് കൂടി വാങ്ങിട്ടു കൊടുക്കാം, ഭായ് വണ്ടി വിട്." അരമണിക്കൂർ കൊണ്ട് അവർ മുഴുവൻ പേർക്കുള്ള ഭക്ഷണം ഒപ്പിച്ചു. "ഭായ് വണ്ടി ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്ത്‌ ഒന്ന് നിർത്തണം, ഞാൻ ഈ ഫുഡ്

💬 Comments

View all comments