Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]
സീറ്റിലും കിടത്തിയിരിക്കുന്നു. ആർക്കും അനക്കമില്ല. ബോധം കെടുത്തി ഇട്ടേക്കുന്നത് ആയിരിക്കണം അവൻ ഊഹിച്ചു.
"എ.. എന്താ ഇത്...? ആരാ ഇവരൊക്കെ?" എക്സിന് ആകാംഷ അടക്കാനായില്ല.
"എല്ലാം ഞാൻ പറയാം. അതിന് മുൻപ് നമുക്ക് ഈ ട്രെയിനിൽ നിന്ന് ഇറങ്ങണം. ഇവന്മാരെ എല്ലാം ആദ്യം നമുക്ക് ഇത്പോലെ അനക്കം ഇല്ലാതെ ആക്കണം. എന്നാലേ നമുക്ക് രക്ഷപെടാൻ പറ്റു. അടുത്ത സ്റ്റേഷൻ പൂനെ ആണ്. അവിടെ നിന്നും ഇവരുടെ ആളുകൾ ഇനിയും കേറും അതിന് മുൻപ് നമുക്ക് ഇതിൽ നിന്ന് ഇറങ്ങണം, സമയം ഒട്ടും കളയാൻ ഇല്ല ഏട്ടൻ വാ." അവൾ കാര്യങ്ങളുടെ ഒരു ഏകദേശ രൂപം നൽകി.
"പക്ഷേ ഇവന്മാരെ എങ്ങനെ ബോധം കെടുത്തും?"
"ബോധം കെടുത്താൻ ഉള്ള മരുന്നൊക്കെ അവന്മാരുടെ കയ്യിൽ തന്നെ ഉണ്ട്. അതുവെച്ചാണ് ഇത്രനാൾ ഞങ്ങളെ എല്ലാവരെയും മയക്കി ഇട്ടിരുന്നത്. ഇന്ന് അതിന്റെ സുഖം അവർക്ക് ഞാൻ അറിയിച്ചു കൊടുക്കും." അവൾ ഒരു സീറ്റിന് താഴെ വെച്ചിരുന്ന ഒരു പെട്ടി കാലുകൊണ്ട് തോണ്ടി വെളിയിലേക്ക് ഇട്ടു. അത് തുറന്നതും അതിൽ കുറച്ച് സിറിഞ്ചും കുറച്ച് ചെറിയ കുപ്പികളിൽ ആയി എന്തോ ഒരു മരുന്നും അവൻ കണ്ടു.
അവൾ ഒട്ടും സമയം കളയാതെ തന്നെ ഒരു സിറിഞ്ചിൽ മരുന്ന് നിറച്ചു, രണ്ട് മരുന്നുകുപ്പി കയ്യിലും എടുത്ത് അവനരുകിലേക്ക് ചെന്നു. "വാ.. പിടിക്ക് അവന്മാരെ, ഞാൻ കുത്താം."
പിന്നൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല, അടികൊണ്ട് തളർന്നു കിടന്ന 5 പേർക്കും അവൾ ആ മരുന്ന് ഇൻജെക്ട് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അവരെല്ലാം മയങ്ങി വീണു. എല്ലാവരെയും അവർ രണ്ടുപേരും ചേർന്ന് ബാത്‌റൂമിൽ കൊണ്ടിട്ടു ലോക്ക് ചെയ്തു. അവൾ അവരുടെ മൊബൈൽ ഫോൺ എല്ലാം എടുത്ത് സ്വിച്ച് ഓഫ് ആക്കി പുറത്തേക്ക് എറിഞ്ഞു.
"പൂനെ എത്താൻ ഇനി അധികം സമയം ഇല്ല ഇവരെയെല്ലാം ഞാൻ ഇപ്പൊ ഉണർത്താം എന്നിട്ട് നമുക്ക് ചെയിൻ വലിക്കാം വണ്ടിയുടെ." അവൾ എക്സിനെ നോക്കി പറഞ്ഞു. അവൻ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ മറ്റൊരു സിറിഞ്ചുമായി ചെന്ന് ആ പെട്ടിയിൽ നിന്ന് ഒരു മരുന്നെടുത്തു സിറിഞ്ചിൽ
💬 Comments
View all comments