Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]
നിറച്ചു ഓരോ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്ന് അവരുടെ കൈയിൽ കുത്താൻ തുടങ്ങി. അവൻ ആ സമയം ആ കുട്ടികളുടെ കയ്യിലെ കെട്ടഴിക്കാൻ തുടങ്ങി.
"ഇത്ര ബോൾഡായ ഒരുവൾ ആണ് എന്റെ പെങ്ങൾ, എന്നാൽ ഇവളുടെ പേര് പോലും ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ... ഇപ്പൊ സാഹചര്യം ശെരിയല്ല, ഇവിടുന്ന് രക്ഷപ്പെട്ടാൽ ഉടൻ തന്നെ ഇവളോട് കാര്യങ്ങൾ ഒക്കെ വിശദമായി പറയണം." അവൻ മനസ്സിൽ ആലോചിച്ചു.
അല്പസമയം കൊണ്ട് അവൾ എല്ലാവർക്കും മരുന്ന് ഇൻജെക്ട് ചെയ്തു. ഓരോരുത്തരും പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. "ഏട്ടാ.. ഈ മരുന്നിന്റെ ഹാങ്ങ് ഓവർ മാറി വരാൻ ഒരു 10 മിനിറ്റ് എടുക്കും എന്നാൽ നമുക്ക് കളയാൻ സമയമില്ല എല്ലാവരുടെയും മുഖത്ത് കുറച്ച് വെള്ളം തളിക്കാം അപ്പൊ വേഗം തന്നെ ഉണരും." അവൾ പറഞ്ഞതും എക്സ് വേഗം ബാഗിൽ കരുതിയിരുന്ന ഒരു കുപ്പി എടുത്ത് പൈപ്പിൽ നിന്ന് വെള്ളം നിറച്ചു ഓരോരുത്തരുടെയും മുഖത്തേക്ക് ശക്തിയായി തളിച്ചു.
വെള്ളം വീണതും എല്ലാവരും വേഗം ഉണരാൻ തുടങ്ങി. ഉണർന്നവർ എല്ലാം പേടിച്ചു തമ്മിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവരെയെല്ലാം ആശ്വസിപ്പിക്കാൻ അവൾ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളു.
എല്ലാവരുടെയും മുഖത്തെ ഭാവം കണ്ട് എക്സിന് ഒരു കാര്യം മനസിലായി. ഇതുവരെ കണ്ടതും കേട്ടതും ഒന്നും ഒന്നുമല്ല. തന്റെ പെങ്ങൾ ഉൾപ്പടെ ഈ പെൺകുട്ടികൾ എല്ലാം തന്നെ എന്തോ ഒരു കൊടിയ ആപത്തിൽ നിന്നാണ് ഇപ്പൊ രക്ഷപെട്ടു വരുന്നത്.
രക്ഷപെട്ടോ..? ഇല്ല അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല കാരണം ഇനിയാണ് പ്രശ്നങ്ങൾ ഒക്കെയും തുടങ്ങുന്നത് എന്ന് മനസ്സ് പറയുന്നു.
"ജാനകീ... ദേ ഇത് കണ്ടോ..." രാധികയുടെ വിളിയാണ് എക്സിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
"ജാനകി... എന്റെ അനിയത്തിയുടെ പേര്..." അവനു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേപോലെ തന്നെ അമർഷവും. സ്വന്തം കൂടപ്പിപ്പിന്റെ കൂടെ ഉള്ള ഒരു നേരിയ ഓർമ പോലും തന്റെ മനസ്സിൽ തെളിയുന്നില്ലല്ലോ എന്നോർത്ത്.
രാധികയുടെ വിളി കേട്ട് വന്ന ജാനകി കണ്ടത് ഒരു സീറ്റിന് അടിയിൽ കൈ കാലുകൾ കെട്ടി വായിൽ തുണി തിരുകി മയക്കി കിടത്തിയ ഒരാളെ
💬 Comments
View all comments