0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 175

ആണ്.

"ഇയാൾ ആ ജേർണലിസ്റ്റ് അല്ലേ... അതെ എനിക്ക് ഓർമ്മയുണ്ട് ഇയാളെ." ജാനകി പെട്ടന്ന് തന്നെ അയാളെ ഓർത്തെടുത്തു.

"രാധികേ നീ ആ മരുന്ന് ഇങ്ങ് എടുത്തേ. ഏട്ടാ..." അവൾ എക്സിന് നേരെ തിരിഞ്ഞു അവനെ വിളിച്ചു.

"ഏട്ടാ, ഇയാൾ ഒരു ജേർണലിസ്റ്റ് ആണ് ഇയാൾക്ക് നമ്മളെ സഹായിക്കാൻ കഴിയും നമുക്ക് അറിയാത്ത പലതും ഇയാൾക്ക് അറിയാം. ഇയാളെ കൂടെ ഇവിടുന്ന് രക്ഷിക്കണം."

"ശെരി.. അധികം സമയം ഇല്ല മിക്കവാറും 15 മിനിറ്റിനുള്ളിൽ പൂനെ എത്തും ഇപ്പൊ തന്നെ നമ്മൾ വൈകി ജാനകി. ഞാൻ ചെയിൻ വലിക്കാൻ പോകുവാ." ജാനകി എന്ന് അവന്റെ വായിൽ നിന്ന് കേട്ടതും അവൾ എന്തോ അത്ഭുതം പോലെ അവനെ ഒന്ന് നോക്കി. "എന്തെ? എന്ത്പറ്റി..?" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു. "ഒന്നുല്ല ആദ്യായിട്ട ഏട്ടൻ എന്നെ ജാനകി എന്ന് വിളിക്കണത്. അത്‌ കേട്ട് നോക്കിയതാ." അവളുടെ ആ മറുപടി അവന്റെ നെഞ്ചിൽ തുളഞ്ഞു കയറിയ പോലെ തോന്നി. എന്നാൽ അപ്പോഴേക്കും രാധിക അയാളെ ഉണർത്താൻ ഉള്ള മരുന്നുമായി എത്തിയിരുന്നു.

എക്സ് ചെയിൻ വലിക്കാൻ ആയി മുന്നോട്ട് നടന്നതും ട്രെയിൻ പെട്ടന്ന് ഒന്ന് സ്ലോ ആയി. അവൻ വേഗം ഡോറിൽ കൂടി പുറത്തേക്കു നോക്കി. അങ്ങിങ്ങായി ലൈറ്റിന്റെ എണ്ണം കൂടി കൂടി വരുന്നു. വണ്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അല്പം അകലെയായി ഏതോ ഒരു സ്റ്റേഷന്റെ ലൈറ്റ് കാണാം. ലക്ഷണം കണ്ടിട്ട് വണ്ടി അവിടെ നിർത്താൻ ചാൻസ് ഉണ്ട്. എക്സ് പെട്ടന്ന് തന്നെ അകത്തേക്ക് ഓടി.

"എല്ലാവരും റെഡി ആയിക്കോ... നമ്മൾ ഇവിടെ ഇറങ്ങുന്നു. പൂനെക്ക് മുന്നേ ഉള്ള ഏതോ ചെറിയ സ്റ്റേഷൻ ആണ്. നിങ്ങൾ എല്ലാവരും ഈ ബോഗിയുടെ 4 ഡോറിൽ കൂടി ഇറങ്ങണം ഒരു ഡോറിൽ കൂടി ഇറങ്ങിയാൽ ഒരു പക്ഷേ ആർകെങ്കിലും സംശയം തോന്നാം. അഥവാ ട്രെയിൻ ഇവിടെ നിർത്തിയില്ല എങ്കിൽ ഞാൻ ചെയിൻ വലിക്കും അപ്പോഴേക്കും എല്ലാവരും ചാടി ഇറങ്ങണം. ചെയിൻ വലിച്ചാൽ അലാറം അടിക്കും എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടേക്ക് ആവും അത്കൊണ്ട് എത്രയും പെട്ടന്ന്

💬 Comments

View all comments