0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 176

നമുക്ക് ഇവിടെ നിന്ന് ഇറങ്ങി രക്ഷപ്പെടണം." എക്സ് പറഞ്ഞത് കേട്ട് എല്ലാവരും തയ്യാറായി 4 ഡോറിനു അടുത്തും സ്ഥാനം പിടിച്ചു.

അപ്പോഴേക്കും ആ ജേർണലിസ്റ്റ് മയക്കം വിട്ട് എഴുനേറ്റ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.

"പേടിക്കണ്ട... നമ്മൾ അവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പോകുവാണ്. ഞാൻ ജാനകി, ഇത് എന്റെ ഏട്ടൻ ആണ് ശ്രീഹരി." ജാനകിയുടെ വിവരണം അയാളെ തെല്ലൊന്നു ആശ്വസിപ്പിച്ചു. എന്നാൽ എക്സിന് അത്‌ കേട്ട് കളഞ്ഞുപോയ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഫീൽ ആണ് തോന്നിയത്. "ഒടുവിൽ എനിക്ക് എന്റെ പേര് കിട്ടിയിരിക്കുന്നു.... ശ്രീഹരി..." അത്രയും ടെൻഷനു ഇടയിലും അവനു മനസ്സിൽ എന്തോ ഒരു ആശ്വാസം തോന്നി.

"എന്റെ പേര് കിഷോർ..." അയാൾ പറഞ്ഞു. "ശെരി എല്ലാം വിശദമായി പറയാം ആദ്യം നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം" അതും പറഞ്ഞു ജാനകി അവിടെ നിന്ന് എഴുനേറ്റു എക്സിന് അരികിലേക്ക് പോയി.

അധികം വൈകാതെ തന്നെ ട്രെയിൻ പതിയെ പ്ലാറ്റ്ഫോമിലേക്ക് കയറി തുടങ്ങി, അതിന്റെ വേഗം ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. ഇനിയിപ്പോ ട്രെയിൻ നിർത്തിയില്ലെങ്കിലും ചാടി ഇറങ്ങാൻ പറ്റുന്ന ഒരു നിലയിൽ ആയി. എക്സ് അത്‌ എല്ലാവരോടും വിളിച്ചു പറഞ്ഞു. എല്ലാവരും ഒരേപോലെ തന്നെ തയ്യാറായി.

അവരുടെ ബോഗി പ്ലാറ്റ്‌ഫോമിൽ കയറി തുടങ്ങിയതും ഓരോരുത്തർ ആയി പുറത്തേക്ക് ചാടി ഇറങ്ങി ഇരുട്ടിൽ മറഞ്ഞു നിന്നു. ഒരു 30 സെക്കന്റ്‌ കൊണ്ട് തന്നെ എല്ലാവരും പുറത്തെത്തി. ഏറ്റവും ഒടുവിൽ ആണ് എക്സും ജാനകിയും പുറത്തേക്കു ചാടിയത്.

എന്നാൽ ട്രെയിൻ ആ സ്റ്റേഷനിൽ നിർത്തിയില്ല അത്‌ പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരുന്നു. ചാടിയിറങ്ങാൻ തോന്നിയത് നന്നായി എന്ന് എല്ലാവർക്കും തോന്നി.

കൂട്ടം കൂടി എന്ത് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തന്നെ നിൽക്കുന്ന പെൺകുട്ടികളുടെ ഇടയിലേക്ക് എക്സും ജാനകിയും ചെന്നു. കൂടെ കിഷോറും.

"ഈ ഒരു അവസ്ഥയിൽ നമുക്ക് എല്ലാവർക്കും സ്റ്റേഷൻ മെയിൻ ഗേറ്റ് വഴി പോകാൻ പറ്റില്ല. ആരെങ്കിലും കണ്ടാൽ സംശയം തോന്നും. അത്കൊണ്ട് നമുക്ക് ട്രെയിൻ വന്ന വഴി പാളത്തിൽ കൂടി കുറച്ച്

💬 Comments

View all comments