0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 177

പുറകിലേക്ക് നടക്കാം എന്നിട്ട് ഏതെങ്കിലും മാർഗം വഴി ഇവിടുന്ന് കടക്കാം." ആർക്കും എതിർ അഭിപ്രായം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരെല്ലാം തന്നെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു.

എല്ലാവരും സമയം ഒട്ടും കളയാതെ തന്നെ ഇരുട്ടിൽ പാളത്തിലേക്ക് നടന്നു തുടങ്ങി. കിഷോറും രാധികയും മുന്നേയും എക്സും ജാനകിയും പിന്നിലും അവരുടെ നടുവിലായി ബാക്കി ഉള്ളവരും നടന്നു.

പൂനെ ഔട്ടറിൽ ഉള്ള ഖഡ്കി എന്ന സ്റ്റേഷൻ ആയിരുന്നു അത്‌. ഏകദേശം ഒരു കിലോമീറ്റർന് മുകളിൽ അവർ നടന്നു. കുറച്ചകലെ ആയി അവർ ഒരു ചെറിയ വീട് കണ്ടു. "എല്ലാവരും ഒന്ന് നിന്നേ...ഞാൻ ആ വീട്ടിൽ പോയി എന്റെ ഒരു ഫ്രണ്ടിനെ കോൺടാക്ട് ചെയ്യാൻ നോക്കാം അയാൾക്ക് ലോറി ഉണ്ട് അത്‌കൊണ്ട് അയാൾ വന്നാൽ നമുക്ക് എല്ലാവർക്കും അതിൽ കയറി ഇവിടുന്ന് കടക്കാം." എക്സ് പറഞ്ഞത് കേട്ട് എല്ലാവർക്കും ഒരു പുതു പ്രതീക്ഷ കൈ വന്നു.

അവൻ വേഗം തന്നെ ആ വീട് ലക്ഷ്യമാക്കി നടന്നു. അവൻ തിരിച്ചു വരുന്നതും കാത്തു ബാക്കിയുള്ളവർ ഒരു കാടിന്റെ മറവിലേക്ക് മാറി നിന്നു.

10 മിനിറ്റ് കൊണ്ട് എക്സ് തിരിച്ചു വന്നു. ആ ഇരുട്ടിലും അവരുടെ എല്ലാം മുഖത്ത് പ്രതീക്ഷയും ആകാംഷയും വിരിയുന്നത് അവൻ കണ്ടു. "ഒന്നും പേടിക്കാനില്ല, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ ഒരു മണിക്കൂർ കൊണ്ട് ഇവിടെ എത്തും. അവർ ലോണാവാലയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവർ വണ്ടി തിരിച്ചു കഴിഞ്ഞു അവിടെ നിന്ന്. ഇവിടെ നിന്ന് കുറച്ച് കൂടി മുന്നിലേക്ക് നടന്നാൽ നമുക്ക് ഹൈവേ കാണാൻ പറ്റും നമുക്ക് അവിടെ പോയി വെയിറ്റ് ചെയ്യാം. അവർ അവിടെ വരും പേടിക്കണ്ട." എക്സ് അത്‌ പറഞ്ഞു നിർത്തിയതും എല്ലാവരും സന്തോഷം കൊണ്ട് തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു.

ഒട്ടും താമസിക്കാതെ തന്നെ അവർ ഇരുളിന്റെ മറപറ്റി നടന്നു. അല്പം നടന്നപ്പോൾ ഹൈവേയിൽ നിന്നുള്ള വണ്ടികളുടെ ഇരമ്പൽ കേൾക്കാനിടയായി. എല്ലാവരും ശബ്ദം ഉണ്ടാകാതെ തന്നെ ഹൈവേയുടെ സൈഡിലായി കാടുപിടിച്ചു കിടന്ന ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നു. എല്ലാവരുടെയും നെഞ്ചിടിപ്പ് അവരുടെ കാത് വരെ എത്തിയിരുന്നു.

💬 Comments

View all comments