Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
വിപരീതം ആയിരുന്നു ജാനകിയുടെയും ഹരിയുടെയും മുഖങ്ങൾ. ആ മുഖങ്ങളിൽ കിഷോർ ഭയം കണ്ടില്ല.. മറിച്ച് അവിടെ കണ്ടത് അവനെ കൊല്ലാനുള്ള അവരുടെ കണ്ണിലെ പക ആയിരുന്നു.
ദേഷ്യം കണ്ണുനീരായി പുറത്തേക്ക് വരുന്ന ചില നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ. അതുപോലൊരു അവസ്ഥയിൽ ആയിരുന്നു ജാനകി. അവളുടെ ദേഷ്യം അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിൽ ആയിരുന്നു. അവൾ ശക്തിയായി നിലത്ത് ഇടിച്ചുകൊണ്ട് കിതച്ചു.
ഇതുകണ്ട ഹരി അവളുടെ കൈയിൽ തന്റെ കൈ ചേർത്ത് പിടിച്ചു. അല്പനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
"ഇത്രേം ഒക്കെ അവിടെ നടന്നിട്ടും അവരാരും എന്ത്കൊണ്ട് പ്രതികരിച്ചില്ല?" ആ നിശബ്ദത നീക്കികൊണ്ട് ഹരി ചോദിച്ചു.
"ഭയം.... നൂറു പേർ ഒറ്റ ഒരാളുടെ മുന്നിൽ അവൻ ചെയ്യുന്ന എല്ലാ തന്തയില്ലായ്മയും കണ്ട് മിണ്ടാതെ നിക്കുന്നു എന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരേ ഒരു വികാരം മാത്രമേ ഉണ്ടാവു ഹരീ... ഭയം.
അസ്ലൻ ഒരു സ്ഥലത്ത് എത്തിയാൽ ആദ്യം തന്നെ അവിടെ ഉള്ള ഏതെങ്കിലും കുറച്ച് ലോക്കൽ ചട്ടമ്പികളെ കള്ളും പെണ്ണും പൈസേം കൊടുത്ത് അയാളുടെ വശത്ത് ആക്കും. പിന്നെ അയാൾക്ക് എതിരെ ആരും സംസാരിക്കില്ല.
അങ്ങനെ സംസാരിക്കുന്നവരെ ഈ നാറികളെ കൊണ്ട് തന്നെ അയാൾ ഒതുക്കും. കൈ നനയാതെ മീൻ പിടിക്കുക എന്നൊക്കെ പറയാറില്ലേ അതേപോലെ."
കിഷോർ പറഞ്ഞ കഥ കേട്ട് ഹരി ദീർഘമായി ഒന്ന് നിശ്വസിച്ചു.
"നീ പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ നിന്റെ കയ്യിൽ ഉള്ള സർവ്വ തെളിവ് എടുത്ത് നിരത്തിയാലും ഇയാൾ ഊരിപോരും, അല്ലെങ്കിൽ കുറച്ച് വർഷത്തെ ജയിൽ വാസം, അവന്റെ പിടിപാട് വെച്ച് അവൻ അതിൽ
💬 Comments
View all comments