Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
ബലം പ്രയോഗിച്ചു ബോധം കെടുത്താൻ നോക്കി. എന്നാൽ ഞാൻ അത് പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് അയാളെ എതിരിടാൻ എനിക്ക് പറ്റി.
ഒരുപക്ഷേ ഒരു പെൺകുട്ടിയിൽ നിന്നും അയാൾ അത്തരം ഒരു ചെറുത്തുനിൽപ്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
പല തിരക്കുകൾക്കിടയിൽ എന്നോ ഞാൻ തന്നെ മറന്നുപോയ എന്റെ കരാട്ടേയിൽ ഉള്ള പ്രാവീണ്യം അയാളെ നിമിഷങ്ങൾക്കകം കീഴ്പ്പെടുത്താൻ എന്നെ സഹായിച്ചു.
ഒരുപക്ഷേ എന്റെ ഓവർ കോൺഫിഡൻസ് ആവും, മുതുകിന് കിട്ടിയ ഒരു ചവിട്ടിൽ എന്റെ ബാലൻസ് പോയി ഞാൻ വീണു. ദേഷ്യത്തിൽ ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അസ്ലന്റെ കൂട്ടാളികളെ ആണ്.
എന്നിട്ടും ഞാൻ പിടിച്ചു നിന്നു. പക്ഷേ 10 പേരെ ഒറ്റക്ക് നേരിടാൻ എനിക്ക് ആയില്ല. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പ് ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുന്നേ തന്നെ ഏട്ടൻ വരും എന്ന്.
എന്റെ വയറിൽ ചവിട്ടാൻ ഓങ്ങിയ അതിൽ ഒരുവന്റെ കാൽ ഒടിഞ്ഞ് തൂങ്ങി അവൻ താഴെ വീണപ്പോൾ തന്നെ മനസിലായി എനിക്ക് എന്റെ ഏട്ടൻ എത്തി എന്ന്.
അത് വീണ്ടും എനിക്ക് ഒരു ഉണർവ്വ് ആയിരുന്നു. അധികം വൈകാതെ തന്നെ അവന്റെ ആ 10 വാലാട്ടി പട്ടികളേം ഞങ്ങൾ അടിച്ചു ചുരുട്ടി.
ഏട്ടൻ കലി തീരുന്ന വരെ അവരെ തല്ലി. അതും നടുറോഡിൽ. വണ്ടികൾ ഒക്കെ പതിയെ നിർത്തി ഹൈവേ ബ്ലോക്ക് ആകാൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടനെയും പിടിച്ചു വണ്ടിയിൽ കയറി പൂനെയിലേക്ക് പുറപ്പെട്ടു.
ആ നടന്നത് ഒരു റേപ്പ് ആറ്റെംപ്റ്റ് ആയെ ഞങ്ങൾ കരുതിയുള്ളു. ചെറുപ്പത്തിൽ മാർഷ്യൽ ആർട്സ് പഠിക്കാൻ തോന്നിയത് നന്നായി എന്ന് അപ്പൊ ഞങ്ങൾക്ക് തോന്നി.
എന്നാൽ ഞങ്ങൾ കരുതിയത് ആയിരുന്നില്ല ഞങ്ങൾക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് അധികം താമസം ഉണ്ടായില്ല.
ഞങ്ങൾക്ക് പുറകെ എത്തിയ ഒരു കണ്ടെയ്നർ ലോറി അവർ ഞങ്ങളുടെ കാറിന്റെ സൈഡിലേക്ക് ഇടിച്ചു കയറ്റി ബ്ലോക്ക് ചെയ്തു.
എന്നാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒന്നും സംഭവിച്ചില്ല. ഒരു സാധാ ആക്‌സിഡന്റ് എന്ന് വിചാരിച്ചു കാറിൽ നിന്നും പുറത്ത് ഇറങ്ങിയ ഞങ്ങൾ പിന്നെ കാണുന്നത് ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന
💬 Comments
View all comments