0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 185

ഉണ്ടാക്കി. സംശയം ഉള്ള വണ്ടികളുടെ. ഭായ് പറഞ്ഞത് പോലെ ഈ സംഭവം നടന്ന അന്ന് രാത്രി കല്യാണിൽ എത്തേണ്ട ഒരു ട്രക്ക് ഇതുവരെ എത്തീട്ടില്ല.

മാത്രമല്ല അവർ അടുത്തതായി എടുക്കേണ്ട ലോഡ് എടുക്കാനായി വേറൊരു ഡ്രൈവറിനെ ഏല്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതൊക്കെ സ്വാഭാവിക കാര്യങ്ങൾ ആയി തള്ളി കളഞ്ഞാലും ഈ വണ്ടി മിസ്സ്‌ ആയിരിക്കുന്നത് പൂനെക്കും ലോണാവാലക്കും നടുവിൽ ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ cctv ഫുട്ടേജസ് കളക്ട് ചെയ്തു. ദാ നോക്ക്." പെൻഡ്രൈവിൽ നിന്നും ആ വീഡിയോസ് ഓരോന്നായി അവർ ഓപ്പൺ ചെയ്ത് അസ്ലന് കാണിച്ചു കൊടുക്കാൻ തുടങ്ങി.

അതിൽ നിന്ന് അവർ വേറൊരു കാര്യം നോട്ട് ചെയ്തു, ആ വണ്ടി പൂനെയിൽ നിന്നും ലോണാവാല വരെ എത്തി എങ്കിലും ലോണാവാല കഴിഞ്ഞ് ആ വണ്ടി പോയിട്ടില്ല, പകരം തിരിച്ചു പൂനെ ഭാഗത്തേക്ക്‌ പോയിരിക്കുന്നു. എന്നാൽ പൂനെ എത്തീട്ടും ഇല്ല. വീണ്ടും ഒരു മണിക്കൂറിനു അടുത്ത് കഴിഞ്ഞ് ഉള്ള ഫുട്ടേജിൽ ആ കണ്ടെയ്നർ ലോറി തിരികെ ലോണാവാല ഭാഗത്തേക്ക്‌ വരുന്നതും കാണാം.

അസ്ലൻ കണക്കുകൂട്ടി... ശെരിയാണ്.. തന്റെ നിഗമനം ശെരിയാണ്, അവർ പുനേക്ക് മുന്നേ എവിടെയോ ഇറങ്ങിട്ടുണ്ട്. അവരെ കൂട്ടാൻ ആയിട്ടാണ് ഈ ട്രക്ക് തിരികെ പൂനെ ഭാഗത്തേക്ക്‌ പോയത്. അവരെയും കയറ്റി ട്രക്ക് തിരികെ ലോണാവാലയും കടന്ന് മറ്റെങ്ങോട്ടോ പോയിരിക്കുന്നു.

"ഈ ട്രക്ക് ഹൈവേയിൽ അവസാനം കണ്ടത് എവിടെയാണ്?" അസ്ലൻ സൗരവിനെ നോക്കി.

"അത് ഭായ്, നാസിക്ക് റോഡിലേക്ക് ആണ് പോയത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ലോണാവാലക്ക് മുന്നേ സ്വിച്ച് ഓഫ്‌ ആയ ഇവരുടെ ഫോൺ നാസിക്ക് എത്തി കഴിഞ്ഞു ഒരു വട്ടം ഓൺ ആയിട്ടുണ്ട്. അത് കഴിഞ്ഞു വീണ്ടും ഓഫ്‌ ആയി.

ഇതിന്റെ ഡ്രൈവർ ഒരു മഹീന്തർ സിംഗ് ആണ്, അയാൾ അയാൾക്ക് പകരം ലോഡ് എടുക്കാൻ വേറൊരു ഡ്രൈവറെ ഏല്പിച്ചു എന്ന് പറഞ്ഞില്ലേ, അയാൾക്ക് ആ കാൾ വന്ന സമയവും നാസിക്കിൽ മഹീന്തറിന്റെ ഫോൺ സ്വിച്ച് ഓൺ ആയി ഓഫ് ആയ സമയവും ഏകദേശം ഒന്നാണ്. അതുവെച്ചാണ് ഇത് അവർ തന്നെ

💬 Comments

View all comments