Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
ദൂരത്ത് നിന്നവൻ തട്ടികൊണ്ട് പോയത്. അതും നിന്റെ ഒക്കെ അശ്രദ്ധ കൊണ്ട്." അസ്ലൻ പല്ലിറുമ്മി
സൗരവ് മറുതൊന്നും പറഞ്ഞില്ല... അവന് അറിയാമായിരുന്നു ഭ്രാന്ത് പിടിച്ച അയാളോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന്.
അസ്ലൻ തെല്ലോന്ന് ആലോചിച്ചു...
"ഡാ... അവൻ ഇത്രനാൾ എവിടെ ആയിരുന്നു എന്ന് അന്വേഷിക്കണം. എന്തായാലും അവനെ ആരോ ആശുപത്രിയിൽ എത്തിച്ചിരിക്കണം. അല്ലാതെ അവൻ രക്ഷപെടില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിച്ചു അത് കണ്ടെത്തണം. അവന് വേണ്ടപ്പെട്ട ഒരാളെ എങ്കിലും കിട്ടണം നമുക്ക് അങ്ങനെ ഒരാളെ കിട്ടിയാൽ നീ ആ സ്പോട്ടിൽ അവരെ പൊക്കണം. അയാളെ വെച്ച് വേണം അവനെ നമുക്ക് വരുതിയിൽ ആക്കാൻ. ആളെ കിട്ടിയാൽ എന്നെ എന്നെ വിളിക്കാൻ ഒന്നും നിക്കണ്ട അങ്ങ് പൊക്കിക്കോ സംസാരം ഒക്കെ പിന്നെ ആവാം കേട്ടല്ലോ... പിന്നെ ഇതിൽ എന്തെങ്കിലും പാളിച്ചകൾ പറ്റിയാൽ നിന്നെ അടക്കം എല്ലാത്തിനേം ഞാൻ കത്തിക്കും ഇത് എന്റെ വാക്കാണ്. അറിയാല്ലോ എന്നെ."
സൗരവ് ഒന്ന് വിറച്ചു...
"ഇല്ല ഭായ്... ഭായ് പറഞ്ഞത് പോലെ തന്നെ ചെയ്യാം. നിങ്ങൾ അവരെ ലൊക്കേറ്റ് ചെയ്യുന്നതിന് മുന്നേ തന്നെ അവനെ പറ്റിയുള്ള സർവ്വതും ഭായ്ക്ക് കിട്ടിയിരിക്കും. ഇത് എന്റെ വാക്ക്..." ഫോൺ കട്ട് ആയതും സൗരവും കൂടെ ഉള്ള ബാക്കി 4 പേരും അവരുടെ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞു.
************************
"എന്റെ മിഴി, നീ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആയിക്കെ. നിനക്ക് ആൾറെഡി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് സ്വന്തമായിട്ട് തന്നെ ഇനി പുതിയതായിട്ട് നീ തന്നെ ഓരോന്നും എടുത്ത് തലേൽ
💬 Comments
View all comments