Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
വെക്കരുത്. അവൻ എവിടെ നിന്നോ നമ്മുടെ ലൈഫിലേക്ക് വന്നതാണ്, വന്നത് പോലെ തന്നെ തിരിച്ചു പോയി അത്ര തന്നെ.
നമ്മൾ ഇത്പോലെ എത്ര പേരെ ഡെയിലി കാണുന്നതാ അവരൊക്കെ പോകുമ്പോ നമ്മൾ വിഷമിച്ചിരുന്നിട്ട് എന്ത് കാര്യം?" മിഴിയെ സമാധാനപ്പെടുത്താൻ പറഞ്ഞത് ആണെങ്കിലും പൂജയ്ക്കും അവൻ പോയതിൽ ഒരു വിഷമം ഉണ്ടായിരുന്നു.
"നീ പറഞ്ഞത് ഒക്കെ ശെരിയാണ് പൂജ, അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഞാൻ അവനോട് അന്ന് മോശമായി പെരുമാറി അതാണ് എനിക്ക് സങ്കടം. അവൻ പൊയ്ക്കോട്ടേ പക്ഷേ ഒരു നല്ലൊരു ഗുഡ്ബൈ എങ്കിലും നമ്മൾ കൊടുക്കേണ്ടത് ആയിരുന്നു. അധികം നാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല, എവിടെ നിന്നോ വന്നൊരു പേഷ്യന്റ് മാത്രം ആണ്, എല്ലാം ശെരിയാണ്. But he was a good friend. നമ്മൾ ഇതിനു മുന്നേ കണ്ട പല ആളുകളേം പോലെ ആയിരുന്നില്ല അവൻ നമുക്ക്.
എനിക്ക് അറിയാം നിനക്കും അങ്ങനെ തന്നെ ആവും. അങ്ങനെ ഉള്ളൊരു ആള് നമ്മുടെ ലൈഫിൽ നിന്നും പെട്ടെന്ന് പോകുമ്പോൾ അതും എന്റെ കയ്യിൽ നിന്നും വന്നൊരു മോശം പെരുമാറ്റം കൊണ്ട് പോകുമ്പോ.... അത് ഓർത്താണ് എനിക്ക് സങ്കടം.
മ്മ്.. എല്ലാം ഓക്കേ ആവും പതിയെ പതിയെ നമ്മൾ ഇതും മറക്കുവാരിക്കും. പിന്നെ ഭൂമി ഉരുണ്ടത് അല്ലേ, എവിടേലും വെച്ച് ഇനിയും കാണും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ കണ്ടാൽ എനിക്ക് അവനോട് ഒരു സോറി പറയണം പൂജ. അത്രേ ആഗ്രഹം ഉള്ളു എനിക്ക്." മിഴിയുടെ കണ്ണ് നിറയാൻ തുടങ്ങിയതും പൂജ അവളെ ചേർത്ത് പിടിച്ചു.
"അതെ ഇങ്ങനെ ഇരുന്നിട്ട്
💬 Comments
View all comments