0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 517

കാര്യമില്ല വാ ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. ഇനി റൂമിൽ നിന്ന് നടന്ന് ഹോസ്പിറ്റലിൽ എത്തുമ്പോ തന്നെ ഒരു നേരം ആവും. ആരേം കണ്ടില്ലെങ്കിൽ ഡോക്ടർ പൊരിക്കും പിടിച്ചു" പൂജ വിഷയം മാറ്റിക്കൊണ്ട് എഴുനേറ്റു.

"നീ നിന്റെ റൂമിൽ നിന്നാ പോരാരുന്നോ പൂജാ അവിടെ നിന്ന് കുറച്ച് നടന്നാൽ പോരെ. അതാകുമ്പോ ഞാൻ വരണ വരെ നീ എങ്കിലും അവിടെ ഉണ്ടേൽ ഡോക്ടർ അത്ര പ്രശ്നം ഉണ്ടാക്കില്ലാരുന്നു."

"ദേ പെണ്ണേ എന്റെ വായിൽ ഇരിക്കണത് കേക്കാൻ നിക്കണ്ട. നീ ഇവിടെ ഇങ്ങനെ ഒടിഞ്ഞു കുത്തി ഇരിപ്പാകും എന്ന് എനിക്ക് അറിയാരുന്നു അതോണ്ട് ഒന്ന് സമാദാനപ്പെടുത്തിയേക്കാം എന്ന് കരുതി വന്നപ്പോ അവള്ടെ മറ്റേടത്തെ ജാഡ ഇറക്കിയാൽ ഉണ്ടല്ലോ..."

"ഹി.. ഹി.. നീ എന്റെ മുത്തല്ലേ, നീ വന്നത് നന്നായി ഇപ്പൊ കുറച്ച് ആശ്വാസം ഉണ്ട്.ഞാൻ ഒന്ന് മുഖം കഴുകി വരാം വെയിറ്റ് എന്നിട്ട് വേഗം പോവാം." മിഴി അതും പറഞ്ഞു ബാത്‌റൂമിൽ കേറി.

മുഖം കഴുകി ഇറങ്ങിയപ്പോ കുറച്ച് സുഖം തോന്നി മിഴിക്ക്. ഇടയ്ക്ക് എക്സിന്റെ മുഖം ഓർമ വരുമ്പോൾ മാത്രം അവളൊന്നു ഡൌൺ ആകും.

"എടി പിന്നെ ആ 106 ലെ കേസ് കുറച്ച് തലവേദന ആണ്, അയാൾക്ക് എല്ലാരോടും എന്തോ ദേഷ്യം ആണ്. മരുന്ന് കൊടുക്കാൻ പോലും അടുത്തൊട്ട് ചെല്ലാൻ പറ്റില്ല അപ്പൊ ഓച്ചെയെടുക്കാൻ തുടങ്ങും. ഓരോ കുരിശ്." മിഴി വാച്ച് കെട്ടിക്കൊണ്ട് ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന പൂജയോട് ആയി പറഞ്ഞു.

"അങ്ങനെ ഉള്ളവരോട് നമ്മൾ തിരിച്ചും അങ്ങനെ തന്നെ മറുപടി കൊടുക്കണം പെണ്ണേ. നീ

💬 Comments

View all comments