Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
നമ്മടെ മക്കളേ ജീവിതകാലം മുഴുവൻ പൊതിഞ്ഞു കൊണ്ടുനടക്കാൻ പറ്റുമോ? അവർക്കും ജീവിക്കണം ഇവിടെ പേടിയില്ലാതെ. അതിന് ഇവന്മാരെ പോലുള്ളവർ നശിക്കണം... നശിപ്പിക്കണം." സാക്കി എന്ന് വിളിപ്പേരുള്ള സാക്കിർ മുഹമ്മദിന്റെ വാക്കുകൾ ആയിരുന്നു അത്. അതെ അഭിപ്രായം തന്നെ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും പറയാൻ ആയി ഉണ്ടായിരുന്നത്.
അവർക്കെല്ലാം വേണ്ട നിർദേശങ്ങൾ നൽകിയിട്ട് എല്ലാവർക്കുമുള്ള ഭക്ഷണം ഏർപ്പാടാക്കി മഹീന്തറും ചോട്ടുവും തിരിച്ചു വീട്ടിൽ എത്തി. അപ്പോഴേക്കും കുറച്ചുപേർ ഒക്കെ ഉണർന്ന് നടുമുറ്റത്തു ജാനകിയുടെ കൂടെ ഇരിന്നിരുന്നു. അവർ ഹരിയുടെ അടുത്തേക്ക് ചെന്നു.
ഹരി അപ്പോഴും ഓരോ ചിന്തയിൽ ആയിരുന്നു. അവന്റെ മനസ്സിൽ പല കണക്ക്കൂട്ടലുകളും നടന്നു. അതിനെല്ലാം അവന് ആദ്യം വേണ്ടിയിരുന്നത് അസ്‌ലാനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആയിരുന്നു. അവൻ അത് കിഷോറിനോട് ചോദിക്കാൻ ആയി അവനരുകിൽ പോയി ഇരുന്നു. കൂടെ തന്നെ മഹീന്തറും ചോട്ടുവും എത്തി.
"കിഷോർ.. ശെരിക്കും ഇയാൾ ആരാണ്? ഇയാളുടെ ബാക്ക്ഗ്രൗണ്ട് എന്താണ്? അങ്ങനെ ഉള്ള എന്തെങ്കിലും ഡീറ്റെയിൽസ് നിനക്ക് അറിയുമോ?"
ഹരിയുടെ ചോദ്യം കേട്ടതും ജാനകി അവനെ നോക്കി. മെല്ലെ എഴുനേറ്റ് അവരുടെ സംസാരത്തിൽ പങ്കുചേരാനായി അവളും അവിടെ പോയിരുന്നു. അവൾക്കും അത് അറിയണം എന്ന് തോന്നി. അവളുടെ കൂടെ തന്നെ അവിടെ ഇരുന്ന കുറച്ച് പെൺകുട്ടികൾ കൂടി അങ്ങോട്ടേക്ക് എത്തി.
എതിരാളി എത്ര ശക്തൻ ആകുന്നോ അത്രെയും ശക്തമായ പ്ലാൻ വേണം തങ്ങൾക്ക് ഈ കുടുക്കിൽ നിന്ന് രക്ഷപെടാൻ എന്ന് അവർക്ക് അറിയാമായിരുന്നു.
കിടക്കുകയായിരുന്ന കിഷോർ മെല്ലെ എഴുനേറ്റ് ഇരുന്നു. അവന് ഇപ്പോഴും ശരീരത്തിൽ അങ്ങിങ്ങായി വേദന ഉണ്ട്. അവൻ അതൊന്നും കാര്യമാക്കാതെ അവരെ നോക്കി ഒരു ദീർഘശ്വാസം എടുത്തു...
"ഹരി.. ഇവൻ ഒരു സാധാ തെരുവ് ഗുണ്ടായോ ഡ്രഗ് ഡീലറോ അല്ല. He is a well trained, courrpted doctor."
മനുഷ്യ ശരീരത്തിലെ സർവ്വതും അവന് അവന്റെ കൈരേഖ എന്നത് പോലെ മനഃപാഠം ആണ്. അവനെ ഡ്രൈവ് ചെയ്യുന്ന ഫോഴ്സ് എന്നും പണം തന്നെ ആയിരുന്നു.
ഒരിക്കൽ അവൻ വർക്ക് ചെയ്തിരുന്ന ഔട്ടർ ബോപ്പാലിലെ ഒരു ഹോസ്പിറ്റലിൽ നിന്നും സർജറിക്ക്
💬 Comments
View all comments